goodnews head

അടിയന്തര സഹായമെത്തിക്കാന്‍ ഇനി ബൈക്ക് ആംബുലന്‍സുകളും

Posted on: 15 Apr 2015



ബെംഗളൂരു: സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈക്ക് ആംബുലന്‍സ് നിരത്തിലിറങ്ങി. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി 30 ബൈക്കുകള്‍ പുറത്തിറക്കി. ഈ വര്‍ഷം എയര്‍ ആംബുലന്‍സ് പുറത്തിറക്കുന്നതിന്റെ മുന്നോടിയാണ് അടിയന്തര മെഡിക്കല്‍ സേവനം ഉറപ്പുവരുത്തുന്ന ബൈക്ക് ആംബുലന്‍സ് രംഗത്തിറക്കിയത്.

എയര്‍ ആംബുലന്‍സ് തുടങ്ങാന്‍ രണ്ട് കമ്പനികള്‍ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് മന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ മെഡിക്കല്‍ സഹായം എത്തിക്കുകയാണ് ബൈക്ക് ആംബുലന്‍സിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. നഗരത്തിലെ ഗതാഗത ക്കുരുക്ക് കാരണം ആംബുലന്‍സിന് പലപ്പോഴും അപകടസ്ഥലത്ത് എത്തുന്നതിന് കൂടുതല്‍ സമയം എടുക്കാറുണ്ട്. ബൈക്ക് ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ അപകട സ്ഥലത്ത് എത്തി പ്രഥമ ചികിത്സ നല്‍കാന്‍ കഴിയും. പരിശീലനം നല്‍കിയ പാരമെഡിക്കല്‍ ജീവനക്കാരായിരിക്കും ബൈക്ക് ആംബുലന്‍സ് ഓടിക്കുന്നത്. ഓരോ ബൈക്ക് ആംബുലന്‍സിലും 40 മെഡിക്കല്‍ സഹായ ഉപകരണങ്ങളും 53 അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്നുകളും ഉണ്ടാകും. ബൈക്ക് ആംബുലന്‍സിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്.

 

 




MathrubhumiMatrimonial