Crime News

ചാരായറെയ്ഡിന് പോയി; കഞ്ചാവുകൃഷി പിടികൂടി

Posted on: 12 Apr 2015


അഗളി: അട്ടപ്പാടിയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്ന എക്‌സൈസ് വാറ്റ് അന്വേഷിച്ചുപോയപ്പോള്‍ കണ്ടത് കഞ്ചാവുകൃഷി. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വാഴത്തോട്ടത്തിലാണ് കഞ്ചാവുകൃഷി കണ്ടെത്തിയത്.

മണ്ണാര്‍ക്കാട് എക്‌സൈസ് സി.ഐ. എം. രാകേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറുപതോളം ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്.

ആദിവാസിയായ ബുഡ്രന്‍ എന്നയാളുടേതാണ് വാഴത്തോട്ടമെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് കടുകുമണ്ണയില്‍ നിന്ന് മുന്നൂറ് കഞ്ചാവുചെടികള്‍ നശിപ്പിച്ചിരുന്നു.

 

 




MathrubhumiMatrimonial