പരിശീലനത്തിന്റെ അനിവാര്യത
Posted on: 07 Sep 2009
സി. മുഹമ്മദ് ഫൈസി
വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ന് നാം കാണുന്നത്. ചെറ്റക്കൂരകളില്‍പ്പോലും അറിവിന്റെ വെളിച്ചം കടന്നുവരുന്നു. ഗ്രാമീണജനത, തങ്ങളുടെ സമ്പാദ്യത്തിന്റെ കൂടുതല്‍ ഭാഗവും സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വിനിയോഗിക്കുന്നത് എല്ലാംകൊണ്ടും പ്രശംസനീയമാണ്. പക്ഷേ, വിദ്യാഭ്യാസം നേടുന്നതും സദുപദേശങ്ങള്‍ കേള്‍ക്കുന്നതുമെല്ലാം പ്രയോഗത്തില്‍ വരുത്തുവാന്‍ നാം ശ്രമിക്കുന്നുണ്ടോ?
മതങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആചാരങ്ങളില്‍ സനാതനമൂല്യങ്ങളുടെ നിരന്തരമായ പരിശീലനമാണ് നാം കാണുന്നത്. ഇസ്‌ലാം പ്രകൃതിയുടെ സന്ദേശമാണല്ലോ. മതങ്ങള്‍ സകലമനുഷ്യര്‍ക്കും വേണ്ടിയാണ് ആഗതമാകുന്നത്. പിന്നീട് അത് ചിലരുടെ കൈവശസ്വത്തായി മാറുകയാണ്. ഇത് വിരോധാഭാസമാണ്. ജീവിതത്തില്‍ വിവിധഘട്ടങ്ങളില്‍ ജനങ്ങളോടും സഹജീവികളോടും മറ്റു വസ്തുക്കളോടുമുള്ള സമീപനം നന്നാക്കലാണ് മനുഷ്യന്റെ യഥാര്‍ഥധര്‍മ്മം. ഗ്രന്ഥങ്ങളില്‍ നിന്ന് നിയമങ്ങളും ചരിത്രങ്ങളും പഠിച്ചതുകൊണ്ട് മാത്രം മനുഷ്യന്‍ നന്നാവുകയില്ല.
സ്വന്തം ജീവിതത്തില്‍ പരീക്ഷണങ്ങളും പ്രയാസങ്ങളും കടന്നുവരുമ്പോള്‍ തോലേ്ക്കണ്ടിവരുമോ? ആത്മഹത്യചെയ്യാന്‍ മനസ്സ് നമ്മെ പ്രേരിപ്പിക്കുമോ? നാം ഭയപ്പെടേണ്ട കാര്യങ്ങളാണിവ. വ്രതാനുഷ്ഠാനത്തിലൂടെ, മനുഷ്യന്‍ പരീക്ഷണങ്ങളെ തരണം ചെയ്യാന്‍ കഴിവുനേടുകയാണ്. ഭക്ഷണം, സംസാരം, പെരുമാറ്റങ്ങള്‍ എല്ലാറ്റിലും നമുക്കു തിക്തമായ അനുഭവങ്ങള്‍ വന്നേക്കാം. അവിടെയൊന്നും പരാജയപ്പെട്ടുകൂടാ. ജീവിതവിജയം നേടിയെടുത്ത മഹദ്‌വ്യക്തികളോട് നമുക്ക് അസൂയ തോന്നാറുണ്ട്. നമുക്കും അവരുടെ പാതയിലെത്താന്‍ കഴിയണമെങ്കില്‍ ക്ഷമയും സഹനവും പരിശീലിക്കണം. നാം നമുക്കുവേണ്ടി ഇഷ്ടത്തോടെ രൂപപ്പെടുത്തുന്ന ടെസ്റ്റുകളാണ് വ്രതത്തിലൂടെ നാം അഭിമുഖീകരിക്കുക.
മുപ്പത് നാള്‍ നീണ്ടുനില്‍ക്കുന്ന വ്രതത്തിന്റെ ത്യാഗങ്ങള്‍ ഏതൊരു വ്യക്തിയെയും ഉയരങ്ങളിലേക്ക് അടുപ്പിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഔപചാരികമായ വിദ്യാഭ്യാസമാര്‍ഗ്ഗങ്ങള്‍ തേടാതെ തന്നെ നമ്മുടെ പൂര്‍വ്വികര്‍ എങ്ങനെ വിജയിച്ചു? അവര്‍ ക്ഷമയും പക്വതയും ആര്‍ജ്ജിച്ചത് ഏതു പാഠശാലയില്‍നിന്നായിരുന്നു? സ്‌കൂളും പള്ളിക്കൂടങ്ങളും ഇല്ലാഞ്ഞിട്ടും അവര്‍ നേടി. ഒരിടത്തും പതറിയില്ല. സങ്കുചിതത്വമോ വേര്‍തിരിവുകളോ ഇല്ലാതെ മാന്യരായി, നല്ല മനുഷ്യരായി അവര്‍ ജീവിതത്തെ ആസ്വദിച്ചു. എല്ലാറ്റിന്നും ഒരു നിമിത്തമുണ്ടായിരുന്നു. പരിശീലനത്തിന്റെ ദൈവികമാര്‍ഗ്ഗങ്ങളില്‍ അവര്‍ ഉറച്ചുനിന്നു. ഇന്ന് നമ്മുടെ മുമ്പില്‍ പ്രശ്‌നങ്ങള്‍ കുന്നുകൂടിയിരിക്കുന്നു. പരിഹാരങ്ങള്‍ പലതും പ്രായോഗികമാകുന്നില്ല. പക്ഷേ, നാം നമുക്കുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളതും മുന്‍ഗാമികള്‍ അനുഭവിച്ചറിഞ്ഞു വിജയഗാഥ സൃഷ്ടിച്ചതും ആ മേഖലയിലായിരുന്നു. അതാണ് മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും. വ്രതത്തിന്റെ ഈ അന്തഃസത്ത നാം വരികള്‍ക്കിടയില്‍ വായിക്കണം.