Crime News

സി.സി.ടി.വി ക്യാമറ മോഷണം: ഹെല്‍െമറ്റും പര്‍ദയും കണ്ടെടുത്തു

Posted on: 09 Apr 2015


പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളേജിലെ സി.സി.ടി.വി ക്യാമറകള്‍ മോഷ്ടിച്ചവര്‍ ഉപയോഗിച്ച ഹെല്‍മെറ്റുകളും പര്‍ദകളും ബൈക്കും പോലീസ് കണ്ടെടുത്തു.

ക്യാമറ മോഷണക്കേസിലെ പ്രതികളായ വെളിയങ്കോട് സ്വദേശി നെടുശ്ശേരി മെഹ്‌റൂഫ്, പുതുപൊന്നാനി പാലക്കല്‍വീട്ടില്‍ അലി, വെളിയങ്കോട് ആനറക്കല്‍ വീട്ടില്‍ മുഹമ്മദ് അക്ബര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പുനടത്തിയപ്പോഴാണ് പര്‍ദകളും ഹെല്‍മെറ്റുകളും ബൈക്കും കണ്ടെത്തിയത്.

ഒരു ഹെല്‍െമറ്റും ബൈക്കും മെഹ്‌റൂഫിന്റെ വീട്ടില്‍നിന്നും മറ്റൊരു ഹെല്‍മെറ്റ് എം.ഇ.എസ് കോളേജിന് എതിര്‍വശത്ത് ഇപ്പോള്‍ ആള്‍ത്താമസമില്ലാത്ത ലാല്‍ഭവനില്‍നിന്നും പര്‍ദകള്‍ പുതുപൊന്നാനി പാലക്കല്‍ അലിയുടെ വീട്ടില്‍നിന്നുമാണ് കണ്ടെടുത്തത്. 14 സി.സി.സി.ടി.വി ക്യാമറകളാണ് മോഷണംപോയത്. ഇതില്‍ 13 എണ്ണം പിന്നീട് കോളേജ് വളപ്പില്‍ കണ്ടെത്തിയിരുന്നു. ഇനി ഒരു ക്യാമറയും മോഷണസമയത്ത് ഉപയോഗിച്ച കൈയുറകളും കണ്ടെത്താനുണ്ട്. മെഹറൂഫിനും അലിക്കും മുഹമ്മദ് അക്ബറിനും കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റൊരു പ്രതിയായ ആനറക്കല്‍ മുനീര്‍ റിമാന്‍ഡിലാണ്.

 

 




MathrubhumiMatrimonial