goodnews head

നാട്ടുകാര്‍ വാങ്ങി; വിദ്യാര്‍ഥികള്‍ക്കായി ഒരു ബസ്‌

Posted on: 07 Apr 2015



കൊളത്തൂര്‍: വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ പിരിവെടുത്ത് നാട്ടുകാര്‍ ബസ് വാങ്ങി. വളപുരം എല്‍.ഡി.എഫ് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് 14 ലക്ഷം രൂപ പിരിച്ചെടുത്ത് ബസ് വാങ്ങിയത്.

വളപുരം, കണ്ണപ്പംപടി, കെ.പി. കുളമ്പ് എന്നീ പ്രദേശങ്ങളില്‍നിന്ന് പുലാമന്തോള്‍ ഗവ. ഹൈസ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാന്‍ ഏറെ പ്രയാസമായിരുന്നു. ഇരുനൂറോളം കുട്ടികളാണീ ഭാഗങ്ങളില്‍നിന്ന് പുലാമന്തോള്‍ സ്‌കൂളില്‍ പഠിക്കുന്നത്.

ജൂണ്‍മുതല്‍ ബസ് ഓടിത്തുടങ്ങും. വിദ്യാര്‍ഥികളില്‍നിന്ന് ചെറിയ തുക ഈടാക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.

തൊഴില്‍ചെയ്യാന്‍ കഴിയാത്ത വളപുരത്തെ 75 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാമാസവും പലവ്യഞ്ജനപച്ചക്കറി കിറ്റും ട്രസ്റ്റ് നല്‍കിവരുന്നുണ്ട്. പുഴയ്ക്കല്‍ ബഷീറിന്റെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ബസ്സിന്റെ ഉദ്ഘാടനവും മെയ് ആദ്യംനടത്തും.

 

 




MathrubhumiMatrimonial