ഫാബ് ഇന്ത്യ വീണ്ടും ക്യാമറ വിവാദത്തില്‍
Posted on: 04 Apr 2015
കൊലാപ്പൂര്‍: ഗോവയില്‍ കേന്ദ്രമന്ത്രിയുടെ ഇടപെടലിലൂടെ വസ്ത്ര സ്ഥാപനമായ ഫാബ് ഇന്ത്യയില്‍ ഒളിക്യാമറ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും ഫാബ് ഇന്ത്യയിലുണ്ടായ ക്യാമറ കേസ് പുറത്തായി.
കടയില്‍ വസ്ത്രം വാങ്ങാനെത്തിയ ഒരു യുവതിയെ ഫാബ് ഇന്ത്യയിലെ ഒരു ജീവനക്കാരന്‍ അവരറിയാതെ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. യുവതി വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ഉടന്‍ കടയിലെ കടയിലെ ജീവനക്കാരനായ പ്രകാശ് ആനന്ദ ഡോറിനടിയില്‍ മൊബൈല്‍ ഫോണിലെ ക്യാമറ ഓണാക്കി വെക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി ഒച്ചവെച്ചപ്പോള്‍ തന്നെ ഇയാള്‍ ഫോണുമെടുത്ത കടയുടെ ഒരുമൂലയിലേക്ക് മാറിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
മാര്‍ച്ച് 31നാണ് സംഭവമുണ്ടായത്. ഏപ്രില്‍ ഒന്നിന് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫാബ് ഇന്ത്യയിലെ സി.സി.ടി.വിയില്‍ ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ പോലീസ് കണ്ടെടുത്തു.
ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വസ്ത്രം വാങ്ങാന്‍ കയറിയ ഫാബ് ഇന്ത്യയുടെ കടയില്‍ വസ്ത്രം മാറുന്ന മുറിയില്‍ വെള്ളിയാഴ്ച്ച ഒളിക്യമറ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. മന്ത്രി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും കട അടച്ചുപൂട്ടുകയും ചെയ്തു. അപ്പോഴാണ് ഫാബ് ഇന്ത്യയുടെ തന്നെ മറ്റൊരു കടയിലുണ്ടായ സംഭവവും വെളിച്ചത്തുവന്നിരിക്കുന്നത്.