ആക്രമണം നടന്ന് 65-ാം ദിവസം; നിഷാമിന് ഇന്ന് കുറ്റപത്രം
Posted on: 04 Apr 2015
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനെതിരെയുള്ള കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും എല്ലാം ഉള്‍പ്പെടുന്ന വിശദമായ കുറ്റപത്രമാണ് കുന്നംകുളം കോടതിയില്‍ സമര്‍പ്പിക്കുക.
ചന്ദ്രബോസ് ആക്രമിക്കപ്പെട്ട് 64 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം കോടതിയില്‍ എത്തുന്നത്. 90 ദിവസത്തിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ നിഷാമിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍, കാപ്പ ചുമത്തിയതുമൂലം ആറുമാസത്തേക്ക് ജാമ്യം ലഭിക്കാത്ത സ്ഥിതി വന്നു. എങ്കിലും കുറ്റപത്രസമര്‍പ്പണം വേഗത്തിലാക്കുകയായിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സി.പി. ഉദയഭാനു നിയമിതനായതോടെയാണ് കുറ്റപത്രസമര്‍പ്പണത്തിനുള്ള ശ്രമങ്ങള്‍ വേഗത്തിലായത്.
ജനവരി 29നായിരുന്നു ശോഭാസിറ്റി ഫ്ലൂറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ ഇവിടത്തെ താമസക്കാരന്‍ കൂടിയായ നിഷാം കാറിടിച്ചും അടിച്ചും ഗുരുതര പരിക്കേല്‍പ്പിച്ചത്. 19 ദിവസത്തെ ചികിത്സയ്ക്കുശേഷം ചന്ദ്രബോസ് മരണമടഞ്ഞു. വമ്പന്‍ വ്യവസായ സാമ്രാജ്യത്തിനുടമയായ നിഷാമിനെതിരെയുള്ള കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തുടക്കത്തില്‍ത്തന്നെ ഉയര്‍ന്നു. നിഷാമുമായി രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബിനെതിരെ നടപടി വരികയും ചെയ്തു. ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല, അപകടസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നു.
കേസ് അന്വേഷണച്ചുമതലയില്‍നിന്ന് മാറിയശേഷം മുന്‍ കമ്മീഷണര്‍ നടത്തിയ ആരോപണങ്ങള്‍ പോലീസില്‍ ചേരിതിരിവുണ്ടാക്കി. പേരാമംഗലം സി.ഐ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഡി.ജി.പി.ക്കെതിരെ സി.ഡി.യുമായി രംഗത്തെത്തി. നിഷാമുമായി ബന്ധം പുലര്‍ത്തിയെന്നുചൂണ്ടിക്കാട്ടി പല രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നു. വിജിലന്‍സ് കോടതിയിലും ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ വന്നു.
മാര്‍ച്ച് ഒന്പതിനാണ് നിഷാമിന്റെ മേല്‍ കാപ്പ അധികൃതര്‍ കാപ്പ ചുമത്തുന്നത്. ഇയാള്‍ക്കെതിരെയുള്ള പന്ത്രണ്ടോളം കേസുകളാണ് കാപ്പ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടെ കാപ്പ ചുമത്തപ്പെടുന്ന ആദ്യ വ്യവസായിയായി ഇയാള്‍. ദിവസങ്ങള്‍ക്കുള്ളില്‍ നിഷാമിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മാര്‍ച്ച് 17നാണ് അഡ്വ. സി.പി. ഉദയഭാനുവിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇതെല്ലാം പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ശക്തമാക്കിയ കുറ്റപത്രമാണ് ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നത്.