
വീട്ടമ്മയെ അപമാനിച്ചതിന് കേസെടുത്തു
Posted on: 03 Apr 2015
മുതലമട: ഗോവിന്ദാപുരം കുണ്ടംതോട്ടില്‍ വീട്ടില്‍ക്കയറി വീട്ടമ്മയെ അപമാനിച്ചതില്‍ യുവാവിനെതിരെ കേസെടുത്തു. അയല്‍വാസിയായ ശിവപ്രഭുവിനെതിരെയാണ് (22) കേസെടുത്തത്. മാര്‍ച്ച് 31ന് പ്രതി വീട്ടമ്മയെ വീട്ടില്‍ക്കയറി അടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. യുവാവിനെ 14 ദിവസത്തേക്ക് ആലത്തൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്.
