Crime News

വധശ്രമം : യുവാവ് അറസ്റ്റില്‍

Posted on: 03 Apr 2015


ചവറ : തലയ്ക്കടിച്ച് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലയ്ക്കല്‍ കളീക്കല്‍ തെക്കതില്‍ അഭിജിത്തി (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോയിവിള പാവുമ്പ കോട്ടപ്പുറത്ത് വീട്ടില്‍ സൈജുവി (33) നെയാണ് കഴിഞ്ഞ നവംമ്പര്‍ 18ന് തോട്ടത്തില്‍ക്കുളങ്ങര ക്ഷേത്രത്തിന് സമീപം രാത്രി 8.30ന് പാറക്കഷണം ഉപയോഗിച്ച് അഭിജിത്ത് തലയ്ക്കടിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ തേവലക്കരയില്‍ വച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിജിത്തിനെ ചവറ കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial