ലോക്കപ്പ് മര്‍ദനം: 'ജനമൈത്രി' യോഗം 'ഫ്രാക്ക്' ബഹിഷ്‌കരിച്ചു
Posted on: 03 Apr 2015
കിളിമാനൂര്‍: പോങ്ങനാട്ട് നടന്ന അക്രമസംഭവങ്ങളുടെയും വാഹനം കത്തിക്കലിന്റെയും പേരില്‍ മാധ്യമ പ്രവര്‍ത്തകനും അംഗപരിമിതനുമായ അനില്‍കുമാറിനെ ലോക്കപ്പിലിട്ട് മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും നിരപരാധികളെ ജനമൈത്രി പോലീസ് പ്രതിയാക്കിയതില്‍ പ്രതിഷേധിച്ചും ജനമൈത്രി പോലീസിന്റെ പ്രതിമാസ യോഗം 'ഫ്രാക്ക്' ബഹിഷ്‌കരിച്ചു.
ക്രൂരമായ പീഡനമാണ് ലോക്കപ്പിലുണ്ടായതെന്ന് കിളിമാനൂരിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാക്കിന്റെ പ്രസിഡന്റ് ബേബി ഹരീന്ദ്രദാസ് ആരോപിച്ചു. ലോക്കപ്പ് മര്‍ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായശേഷമേ ജനമൈത്രി യോഗത്തില്‍ പങ്കെടുക്കുകയുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ആലത്തുകാവ് ഫ്രണ്ട്‌സ് റസിഡന്റ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി., എസ്.പി. എന്നിവര്‍ക്ക് പരാതി നല്‍കി. കോഴി മാംസാവശിഷ്ടങ്ങള്‍ കയറ്റിവന്ന ലോറി കത്തിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സംഭവങ്ങള്‍ വളച്ചൊടിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായും അസോസിയേഷന്‍ കക്കാക്കുന്നില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ കുറ്റപ്പെടുത്തി. യോഗം ഫ്രാക്ക് പ്രസിഡന്റ് ബേബി ഹരീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ചന്ദ്രബാബു, ഫ്രണ്ട്‌സ് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ്, സാബു എം.എസ്., സിദ്ധാര്‍ഥന്‍, രവിരാജന്‍, വസന്ത എന്നിവര്‍ പ്രസംഗിച്ചു.