Crime News

ഹക്കിംവധം: കഞ്ഞിവെപ്പ് സമരം ആറിന്‌

Posted on: 01 Apr 2015


പയ്യന്നൂര്‍: ഹക്കിംവധത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സത്യാഗ്രഹസമരം 36-ാം ദിവസത്തിലേക്ക് കടന്നു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് സമരം. അധികൃതരുടെ നിസ്സംഗതയ്‌ക്കെതിരെ ഏപ്രില്‍ ആറിന് പയ്യന്നൂര്‍ ടൗണില്‍ കുടുംബസമേതം അടുപ്പുകൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിക്കും. രാവിലെ ഒമ്പതുമുതല്‍ കഞ്ഞിവെപ്പ് സമരം ആരംഭിക്കും.
കമല സുരയ്യയുടെ ജന്മദിനമായ ചൊവ്വാഴ്ച സമരപ്പന്തലില്‍ അവരുടെ കൃതികളെക്കുറിച്ച് ചര്‍ച്ചാ സായാഹ്നം നടന്നു. കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.പ്രേമചന്ദ്രന്‍, ടി.സി.വി.സതീശന്‍, ജമാല്‍ കടന്നപ്പള്ളി, കെ.സി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial