അശ്ലീല വീഡിയോ പ്രചാരണം: മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 01 Apr 2015
പരപ്പനങ്ങാടി: അശ്ലീല വീഡിയോക്ലിപ്പിങ്ങുകള്‍ പകര്‍ത്തിനല്‍കുന്ന വീഡിയോകടയുടമയെയും സഹായികളെയും പോലീസ് അറസ്റ്റുചെയ്തു. പരപ്പനങ്ങാടി പോലീസ്സ്‌റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുള്ള മൊബൈല്‍കടയില്‍ അശ്ലീലക്ലിപ്പിങ്ങുകള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് പകര്‍ത്തിനല്‍കുന്നുവെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ചായിരുന്നു പരിശോധന. കടയുടമ കെ.ടി. അബ്ദുല്‍റഷീദ്(32), കെ. ലബീബ്(21), മുഹമ്മദ് ആഷിര്‍(19) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.സി. ജയനും സംഘവും കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.
രണ്ടായിരത്തിലേറെ ക്ലൂപ്പിങ്ങുകളുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കും മറ്റും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.
രണ്ടായിരത്തിലേറെ ക്ലൂപ്പിങ്ങുകളുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കും മറ്റും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.