Crime News

മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ അച്ഛന്‍ 'കൈകാര്യം' ചെയ്തു

Posted on: 01 Apr 2015


കാഞ്ഞിരപ്പള്ളി: പതിമൂന്നുകാരിയായ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ അച്ഛന്‍ കൈകാര്യം ചെയ്തു. പൊതിരെ തല്ലുകിട്ടിയ ഇടക്കുന്നം സ്വദേശി ജീവനുംകൊണ്ട് സ്ഥലംവിട്ടു.

കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മകളോടൊപ്പം ബസ് കാത്തു നില്‍ക്കുകയായിരുന്നു ആനക്കല്ല് സ്വദേശി. ആള്‍ത്തിരക്കിനിടയില്‍ മാന്യമായി വസ്ത്രധാരണം ചെയ്ത 40 വയസ്സ് തോന്നിക്കുന്നയാള്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന അച്ഛന്റെ കൈ, തല്‍ക്ഷണം കയറിപ്പിടിക്കാന്‍ ശ്രമിച്ചവന്റെ കരണത്ത് വീണു. 'കൈകാര്യം' തുടര്‍ന്നതോടെ ആള്‍ക്കാര്‍ ഓടിക്കൂടി. ഓടിക്കൂടിയവര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴേക്കും കയറിപ്പിടിക്കാന്‍ ശ്രമിച്ചവന്‍ സ്ഥലംവിട്ടിരുന്നു.

കയറിപ്പിടിക്കാന്‍ മുതിര്‍ന്നവന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ബസ്സ്റ്റാന്‍ഡില്‍ പോലീസിന്റെ സേവനം വല്ലപ്പോഴും മാത്രമാണുള്ളത്. ലഹരി ഉപയോഗിക്കുന്നവരുടെയും മദ്യപരുടെയും ശല്യം അസഹനീയമാണെന്ന് വനിതായാത്രക്കാരും വിദ്യാര്‍ഥിനികളും പറയുന്നു.

 

 




MathrubhumiMatrimonial