പോലീസിനെ ആക്രമിക്കാന്‍ശ്രമിച്ച രണ്ടുപേരെ പിടികൂടി
Posted on: 31 Mar 2015
കാളികാവ്: വെന്തോടന്‍പടിയില്‍ പോലീസിനെ ആക്രമിക്കാന്‍ശ്രമിച്ച രണ്ടുപേരെ പിടികൂടി. പാണ്ടിക്കാട് പന്തല്ലൂരിലെ ജംഷീര്‍, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് പിടികൂടിയത്. പരിയങ്ങാട് പുഴയിലിറക്കിയ ആനയെ കരയിലേക്കുകയറ്റുന്നതിനിടയിലാണ് സംഭവമുണ്ടായത്.
പരിഭ്രാന്തികാണിച്ച ആനയെ കയറ്റുന്നതിനുവേണ്ടി ചുറ്റുംകൂടിയ ആളുകളെ പോലീസ് ഒഴിപ്പിക്കുകയായിരുന്നു. എസ്.ഐ ഇ.വി. സുരേഷ്‌കുമാര്‍ ആളുകളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ ചോദ്യംചെയ്യുകയും എസ്.ഐയെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. കൈയില്‍കിട്ടിയ ഒരാളെ എസ്.ഐ പിടികൂടിയതോടെ കൂടുതല്‍പേര്‍ ചേര്‍ന്ന് പിടിയിലായയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നിരുന്ന പോലീസുകാരെത്തിയാണ് രണ്ടുപേരെ പിടികൂടിയത്.
രണ്ടുപേരെയും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ആള്‍ക്കൂട്ടം പോലീസിനെ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. എന്നാല്‍ പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണംതുടരുന്നുണ്ടെന്നും മുഴുവന്‍പേരെയും പിടികൂടുമെന്നും കാളികാവ് എസ്.ഐ ടി. ഉസ്മാന്‍ പറഞ്ഞു. പിടിയിലായ രണ്ടുപേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരുവരും മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു.