ദീപക് വധക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷിക്കണം-യുവജനതാദള്‍
Posted on: 31 Mar 2015
കോഴിക്കോട്: ജനതാദള്‍ നേതാവ് ദീപകിനെ കൊല്ലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് യുവജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ ആവശ്യപ്പെട്ടു.
ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ നടന്നതിന് സമാനമായ അന്വേഷണമാണ് വേണ്ടത്. തൃശ്ശൂരില്‍ ആര്‍.എസ്.എസ്. തുടര്‍ച്ചയായി നടത്തുന്ന കൊലപാതകങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ കതിരൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ യു.എ.പി.എ. ചുമത്തിയ പോലീസ് ദീപക് വധക്കേസില്‍ അതിന് തയ്യാറാവാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.