കഞ്ചാവ് കേസ്: ഉമ്മയ്ക്കും മകനും തടവുശിക്ഷ; ഭര്‍ത്താവിനെ വെറുതെ വിട്ടു
Posted on: 31 Mar 2015
വടകര: വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ചെന്ന കേസില്‍ ഉമ്മയെയും മകനെയും മൂന്നര വര്‍ഷം തടവിനും 35,000 രൂപ പിഴ അടയ്ക്കാനും വടകര നാര്‍കോട്ടിക് കോടതി ജഡ്ജി കെ.ജെ. ആര്‍ബി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കില്‍ നാലുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. കൊല്ലം അഞ്ചല്‍ സ്വദേശി താളിക്കല്‍ ചാരുവിള ജുബൈരിയ (45), മകന്‍ സുള്‍ഫിക്കര്‍ (26) എന്നിവരെയാണ് ശിക്ഷിച്ചത്. ഇതേ കേസില്‍ ജുബൈരിയയുടെ ഭര്‍ത്താവ് റാഫിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.
2012 ഡിസംബര്‍ 24-ന് മലപ്പുറം പൊന്‍മളപ്പള്ളിപ്പടിയിലെ വാടകവീട്ടില്‍ നിന്ന് 3.65 കിലോ കഞ്ചാവും 20,000 രൂപയും പിടിച്ചെന്നായിരുന്നു കേസ്.