അക്രമിസംഘം വീട് തല്ലിത്തകര്‍ത്തു; ഏഴ് പേര്‍ക്ക് പരിക്ക്
Posted on: 30 Mar 2015
എഴുകോണ്‍: കടയ്‌ക്കോട് ചൂഴതില്‍ പട്ടികജാതി കുടുംബത്തിന് നേരേ ആക്രമണം നടത്തിയതായി പരാതി. വീട് തല്ലിത്തകര്‍ത്ത അക്രമികള്‍ ഗൃഹനാഥനെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും വഴക്കിന് തടസ്സം പിടിക്കാനെത്തിയ പൊതുപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവഘോഷയാത്ര നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണം.
മനീഷ് ഭവനില്‍ മഹേഷിന്റെ വീടാണ് തല്ലിത്തകര്‍ത്തത്. മഹേഷ് (38), സഹോദരന്‍ മനോഹരന്‍ (45), തത്വമസിയില്‍ പ്രദീപ്ലാല്‍ (38), സഹോദരന്‍ സജീവ്‌ലാല്‍ (39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മനോഹരന്റെ ഭാര്യ ശ്യാമള, മഹേഷിന്റെ ഭാര്യ ശാലിനി, സഹോദരി സുനിത എന്നിവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. കതകും ജനാലകളും വെട്ടിപൊളിച്ച അക്രമിസംഘം ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്. അക്രമം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രദീപ്ലാലിനും സജീവ്‌ലാലിനും അടിയേറ്റത്. പ്രദീപ്ലാല്‍ സി.പി.എം. ചൂഴതില്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. എഴുകോണ്‍ പോലീസ് കേസെടുത്തു.