ഓട്ടോഡ്രൈവര്‍മാരുടെ സത്യസന്ധതയില്‍ പണമടങ്ങിയ ബാഗ് തിരിച്ചുകിട്ടി
Posted on: 28 Mar 2015
പെരിന്തല്‍മണ്ണ: വഴിയില്‍നിന്നുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ്റ്റേഷനില്‍ ഏല്പിക്കാന്‍ ഓട്ടോഡ്രൈവര്‍മാര്‍ കാണിച്ച നന്മയില്‍ ഉടമയ്ക്ക് ബാഗ് തിരിച്ചുകിട്ടി.
പെരിന്തല്‍മണ്ണ ബൈപ്പാസ് പാര്‍ക്കിങ്ങിലെ ഡ്രൈവര്‍മാരായ പരിയാപുരം പുല്ലാത്തിക്കുന്നന്‍ പി.കെ. സമീര്‍, മാനത്തുമംഗലം അളിയന്‍തൊടി ടി. കൃഷ്ണന്‍കുട്ടി എന്നിവരാണ് ബാഗ് പോലീസ്സ്‌റ്റേഷനില്‍ ഏല്പിച്ചത്.
പെരിന്തല്‍മണ്ണ ഹൗസിങ് കോളനിയിലെ മരുന്നുകമ്പനിയിലെ ജീവനക്കാരനായ ദുബായ്പടി മലയില്‍ ഷാഫിയുടെ (25) ബാഗാണ് നഷ്ടപ്പെട്ടത്. 25,691 രൂപ ബാഗിലുണ്ടായിരുന്നു.
ബാഗ് നഷ്ടപ്പെട്ടതുസംബന്ധിച്ച് ഷാഫി പോലീസില്‍ പരാതിനല്‍കിയിരുന്നതിനാല്‍ ഓട്ടോഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ ഏല്പിച്ചയുടന്‍ ഷാഫിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഓട്ടോഡ്രൈവര്‍മാര്‍തന്നെയാണ് സ്റ്റേഷനില്‍വെച്ച് ബാഗ് ഷാഫിക്ക് കൈമാറിയത്.