Crime News

മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ കേസെടുത്തു

Posted on: 24 Mar 2015


ഒറ്റപ്പാലം: വിദ്യാര്‍ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. 12കാരിയായ ഏഴാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് കേസ്. സ്‌കൂളിലെ സഹപാഠികളോട് കുട്ടി കാര്യം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സഹപാഠികള്‍ അധ്യാപികയെ അറിയിച്ചു. ഇവര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം കൈമാറി. തുടര്‍ന്നാണ് ഒറ്റപ്പാലം സി.ഐ. എം.വി. മണികണ്ഠന്റെ നേതൃത്വത്തില്‍ അന്വേഷണംനടത്തി കേസ് രജിസ്റ്റര്‍ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പീഡനം നടന്നിരുന്നത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കിയിരുന്നു.

 

 




MathrubhumiMatrimonial