goodnews head

ബാലവേല: രാജസ്ഥാനില്‍നിന്നുള്ള ഒമ്പത് കുട്ടികളെ രക്ഷിച്ചു

Posted on: 22 Mar 2015


മംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ബലൂണും മറ്റുസാധനങ്ങളും വിറ്റുനടന്നിരുന്ന കുട്ടികളെ തൊഴില്‍-വിദ്യാഭ്യാസ വകുപ്പധികൃതരുടെ സംയുക്ത നീക്കത്തില്‍ ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റിക്ക് കൈമാറി. ശനിയാഴ്ച കാട്പാടിയിലാണ് സംഭവം.

കാട്പാടി മൂഡബെട്ടു മഹാലിംഗേശ്വരക്ഷേത്രത്തിലെ രഥോത്സവത്തിനിടെ ബലൂണ്‍ വിറ്റുനടന്നിരുന്നവരാണ് രാജസ്ഥാനില്‍നിന്നുള്ള ഈ കുട്ടികള്‍. ചില നാട്ടുകാരാണ് ഈ വിവരം അധികൃതരെ അറിയിക്കുന്നത്. ഇവരെ വില്പനയ്ക്കും ഭിക്ഷാടനത്തിനുമായി ചിലര്‍ നിയോഗിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിലും പരിസരത്തിലുമായി ഇനിയും ഇത്തരത്തിലുള്ള കുട്ടികളുണ്ട്.

ഈ കുട്ടികളെ ഇവിടെ എത്തിച്ച ആളെയും പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടികള്‍ ആദ്യം ഓടിരക്ഷപ്പെട്ടെങ്കിലും സംയുക്ത റെയ്ഡില്‍ ഒമ്പതുപേരെ പിടികൂടുകയായിരുന്നു. ഇനിയും കുറച്ചുകുട്ടികളെക്കൂടി കണ്ടെത്താനുണ്ട്. ഇവരെയെല്ലാം ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റിക്ക് കൈമാറിയതിനുശേഷം വിശ്വസാധ മനെയിലേക്ക് മാറ്റി. എല്ലാ ആഴ്ചയിലും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial