Crime News

സി.പി.എം. ഓഫീസ് അക്രമം: മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: 22 Mar 2015


ചക്കരക്കല്‍: സി.പി.എം. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസുനേരെ ബോംബെറിയുകയും രണ്ടു പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെമ്പിലോട് കോവിലിനു സമീപത്തെ ഷനില്‍കുമാര്‍ (26), ഷിനോജ് (23), നവീന്‍ (24) എന്നിവരെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 25-ന് പുലര്‍ച്ചെയായിരുന്നു ചക്കരക്കല്ലിലെ ഓഫീസിനുനേരെ അക്രമമുണ്ടാത്. ഓഫീസിനകത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കായിരുന്നു വെട്ടേറ്റത്.

കഴിഞ്ഞദിവസം പുറത്തേക്കാട്ടെ സി.പി.എം. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. ബാവോട്ടെ അശ്വന്ത് (20), പലേരിയിലെ ദിപിന്‍ (22), ഷിജില്‍ (22), ഷിഞ്ജു ജയന്‍ (23) എന്നിവരെയായിരുന്നു റിമാന്‍ഡ് ചെയ്തത്.

 

 




MathrubhumiMatrimonial