Crime News

ആക്രമണക്കേസില്‍ മൂന്നുപേര്‍ക്ക് തടവ്‌

Posted on: 22 Mar 2015


തൊടുപുഴ: സംഘംചേര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചു. പെരിയാര്‍ തങ്കമല കരയില്‍ കൃഷ്ണന്റെ മകന്‍ ഗിരീഷ്‌കുമാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് മുടിയേല്‍ വീട്ടില്‍ ഹുസൈന്‍ (33), തെക്കേപാറയില്‍ ഷാജഹാന്‍ (35), ബര്‍ക്കത്ത് വീട്ടില്‍ ഷെമീര്‍ (30) എന്നിവരെ ശിക്ഷിച്ചത്. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. കുമളി സി.ഐ. ആര്‍.ജയകുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലൂക് പ്രോസിക്യൂട്ടര്‍ വാട്‌സണ്‍ എ.മഴുവന്നൂര്‍ ഹാജരായി.

 

 




MathrubhumiMatrimonial