Crime News

മണ്ണ് കടത്തിയ ലോറികള്‍ സബ് കളക്ടര്‍ പിടികൂടി

Posted on: 21 Mar 2015


കൊച്ചി: ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി ചുവന്ന മണ്ണ് കടത്തിയ ഏഴ് ലോറികള്‍ പിടികൂടി. പൂണിത്തുറ വില്ലേജ് അതിര്‍ത്തിയില്‍ പേട്ട ഭാഗത്താണ് മിന്നല്‍ പരിശോധന നടത്തിയത്.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സാധാരണ വാഹനത്തിലാണ് സബ് കളക്ടര്‍ പരിശോധനയ്‌ക്കെത്തിയത്. പൊതുജനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അനധികൃത കടത്തുകാര്‍ക്കെതിരെ നടപടി തുടരുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

 

 




MathrubhumiMatrimonial