കൊക്കെയ്ന്‍ കേസ്; കോളിന്‍സിനെ വീണ്ടും റിമാന്‍ഡ് ചെയ്തു
Posted on: 20 Mar 2015
കൊച്ചി: കടവന്ത്രയിലെ ഫ്ലൂറ്റില്‍ പാര്‍ട്ടിക്കിടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ പ്രതി ഒക്കോവ ചിഗോസി കോളിന്‍സിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ഇയാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി. അഞ്ച് ദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതെങ്കിലും ഭാഷ പ്രശ്‌നമായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തെ കസ്റ്റഡിവാസത്തിനു ശേഷം കടവന്ത്ര പോലീസ് തന്നെയാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
ഒക്കോവയുടെ പാസ്‌പോര്‍ട്ട്, പൗരത്വം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കാനുണ്ട്. കടവന്ത്ര എസ്‌ഐ എം.ബി. ലത്തീഫിന്റെ അപേക്ഷ പരിഗണിച്ചാണ് അഞ്ച് ദിവസത്തേക്ക് ഒക്കോവയെ വ്യാജ പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്.