ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രംകുടിപ്പിച്ചതായി പരാതി
Posted on: 19 Mar 2015
ചെന്നൈ: അമ്പലത്തില്‍ ഉത്സവം കാണാനെത്തിയ ദളിത് യുവാവിനെ സവര്‍ണവിഭാഗത്തില്‍പ്പെട്ട ഒരുസംഘം മര്‍ദിച്ചവശനാക്കി മൂത്രം കുടിപ്പിച്ചതായി പരാതി. ബെംഗളൂരുവില്‍ സ്വകാര്യവെല്‍ഡിങ് കമ്പനിയില്‍ ജോലിചെയ്യുന്ന എം. അരവിന്ദന്‍(20) ആണ് കൃഷ്ണഗിരി കരുവന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് രണ്ടിനാണ് സംഭവം.
അരവിന്ദന്‍ സുഹൃത്തും ബന്ധുവുമായ ആര്‍. ദിനേശിനൊപ്പമാണ് ഉത്സവം കാണാന്‍ പോയത്. ക്ഷേത്രപരിസരത്ത് മദ്യപിച്ചെത്തിയ സംഘം തങ്ങള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും ചോദ്യം ചെയ്തപ്പോള്‍ വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ അവശനായി കുഴഞ്ഞുവീണ അരവിന്ദന്‍ കുടിക്കാന്‍ വെള്ളം
ചോദിച്ചപ്പോഴാണ് വായില്‍ മൂത്രം ഒഴിച്ചതെന്ന് കരുവന്നൂര്‍ കല്ലവി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തളര്‍ന്നുവീണ അരവിന്ദനെ ബന്ധുക്കള്‍ ചേര്‍ന്നാണ് സംഭവസ്ഥലത്തുനിന്ന് രക്ഷിച്ചതെന്നും ദിവസങ്ങളോളം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നെന്നും പരാതിയില്‍ വിവരിക്കുന്നു.
അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്സെടുക്കാന്‍ വിമുഖതകാണിക്കുന്നതായുള്ള ആരോപണം ശക്തമാണ്. ദളിത് യുവാവിനെ മര്‍ദിച്ച പരാതിയില്‍ പിന്നാക്ക ജാതി സംരക്ഷണനിയമത്തിന്റെ വകുപ്പുകളില്‍ കേസ്സെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വിവിധ ജാതി-സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കേസ്സില്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റുചെയ്യണമെന്ന് സംസ്ഥാന കുറവന്‍ പഴങ്കുടിന മക്കള്‍ സംഘം നേതാവ് എസ്. രവി ആവശ്യപ്പെട്ടു. പരാതി പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കുമെന്നും പോലീസ് പറഞ്ഞു.