Crime News

തീവ്രവാദക്കേസ് പ്രതികളെ മംഗളൂരു കോടതിയില്‍ ഹാജരാക്കി

Posted on: 19 Mar 2015


മംഗളൂരു: 2007ല്‍ ഉള്ളാള്‍ മുക്കച്ചേരിയില്‍ ആയുധങ്ങള്‍ സഹിതം പിടികൂടിയ യുവാക്കളെ മംഗളൂരു കോടതിയില്‍ ഹാജരാക്കി. മുംബൈ പോലീസാണ് ഇരുവരെയും മംഗളൂരുവിലെത്തിച്ചത്. തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസായിരുന്നു ഇത്.

സയിദ് മുഹമ്മദ് നൗഷാദ്, അഹമ്മദ് ബാവ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. കൂട്ടുപ്രതികളായ മുഹമ്മദ് അലി, ജാവേദ് അലി, മുഹമ്മദ് റാഫിക്, ഫാക്കീര്‍ അഹമ്മദ്, ഷാബിര്‍ ഭട്കല്‍ എന്നിവരും കോടതിയില്‍ ഹാജരായി.

രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് മുക്കച്ചേരിയിലെ ഒരു വീട് റെയിഡ് ചെയ്തപ്പോഴാണ് പ്രതികള്‍ വന്‍ ആയുധശേഖരമടക്കം പിടിയിലായത്. മൊത്തം പതിമൂന്ന് പ്രതികളാണുണ്ടായിരുന്നത്. ഇതിലെ രണ്ടുപേരെ മുംബൈ പോലീസ് മറ്റ് കേസുകളുമായി ബന്ധപ്പെട്ട് കൊണ്ടുപോയി. ഷാബിര്‍ ഭട്കലിനെ മംഗളൂരു ജില്ലാ ജയിലിലാക്കി. ജാവേദ്, റാഫിക്, ഫാക്കിര്‍ എന്നിവര്‍ക്ക് ഇടയ്ക്ക് ജാമ്യം ലഭിച്ചു. മറ്റൊരാള്‍ ഗുജറാത്തിലെ ജയിലിലുണ്ടെന്നാണ് വിവരം. ബാക്കി അഞ്ചു പേര്‍ ഇനിയും ഒളിവിലാണ്.

പ്രതികള്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിനിടയില്‍ സൂചന ലഭിച്ചിരുന്നു. ഇവരുടെ അടുത്ത വിചാരണ ജൂണ്‍ മൂന്നിലേക്ക് മാറ്റി.

 

 




MathrubhumiMatrimonial