Crime News

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ബന്ധു പിടിയില്‍

Posted on: 18 Mar 2015


കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ പലതവണ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുമളി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവാവാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടിയിലായത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. വിവാഹത്തില്‍നിന്ന് യുവാവ് പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു.

 

 




MathrubhumiMatrimonial