അപരനെ തിരിച്ചറിയുന്നവനാണ് ദൈവവിശ്വാസി
Posted on: 04 Sep 2009
ഹംസ റഹ്മാനി കൊണ്ടിപറമ്പ്
''ഓ വിശ്വാസികളേ, സദസ്സുകളില്‍ വിശാലത ചെയ്യുകയെന്ന് നിങ്ങളോട് നിര്‍ദ്ദേശിക്കപ്പെട്ടാല്‍ നിങ്ങള്‍ വിശാലത ചെയ്യുക, അല്ലാഹു നിങ്ങള്‍ക്ക് വേണ്ടിയും വിശാലത ചെയ്യും....' (വി:ഖു: 58:11).
പരിഗണിക്കപ്പെടേണ്ടവര്‍ അവഗണിക്കപ്പെടുകയും അവശത പേറുന്നവര്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന കാലമാണിത്. സ്വാര്‍ത്ഥതയും സങ്കുചിതതാല്‍പര്യങ്ങളുമാണ് പുത്തന്‍ തലമുറയില്‍ നല്ലൊരു വിഭാഗത്തെയും നയിച്ചുകൊണ്ടിരിക്കുന്നത്.
നിത്യജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലും ജനബാഹുല്യവും തിരക്കും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹോസ്പിറ്റലുകള്‍, ഓഫീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലായിടത്തും തിരക്ക്. മോട്ടോര്‍ വാഹനങ്ങള്‍ യഥേഷ്ടമുണ്ടെങ്കിലും സീറ്റൊഴിഞ്ഞ വാഹനങ്ങളെ അപൂര്‍വ്വമായേ കാണുന്നുള്ളു.
തിരക്ക് കൂടിയാല്‍ പിന്നെ ഇടംകിട്ടാന്‍ മത്സരവും മസില്‍പിടിത്തവുമാണ് എവിടെയും. കരുത്തുള്ളവന്‍ കാര്യംനേടി അഭിമാനം നടിക്കും. അവശതയനുഭവിക്കുന്നവര്‍ അരികിലേക്ക് തള്ളിമാറ്റപ്പെടും. പൊതുയാത്രാവാഹനങ്ങള്‍ തുടങ്ങി ജനബാബുല്യമുള്ള മിക്കയിടങ്ങളിലും സ്ത്രീകള്‍, അംഗവൈകല്യമുള്ളവര്‍, വൃദ്ധജനങ്ങള്‍ എന്നീ അവശവിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ റിസര്‍വ്വ് ചെയ്യപ്പെടേണ്ടിവന്നത് ഇതുകൊണ്ടാണ്. പ്രതീക്ഷിച്ച ആശ്വാസം എന്നിട്ടും ലഭ്യമാവുന്നില്ലെന്നത് മറ്റൊരു കാര്യം.
ആര്‍ദ്രതയും അനുകമ്പയും സഹാനുഭൂതിയുമുള്ള ഒരു സമൂഹത്തെയാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. സഹതപിച്ചും സഹകരിച്ചും പരസ്പരം മനസ്സു കൈമാറേണ്ടവര്‍.
ഹൃദയവിശാലതയുള്ള ഒരു സമൂഹത്തില്‍ ഇരിപ്പിടങ്ങള്‍ക്കും വിശാലതയുണ്ടാവും. സങ്കുചിതമനസ്സുകളുടെ സംഗമത്തിന് സ്ഥലസൗകര്യമൊരുക്കാന്‍ പാടാണ്. കുത്തിനിറച്ച യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന വാഹനത്തിലെ ജീവനക്കാരന്‍ അടുത്ത സ്റ്റോപ്പില്‍ ആളെക്കണ്ടാല്‍ അകത്തെ സ്ഥലശൂന്യതയെക്കുറിച്ച് വാചാലനാകുന്നത് കേള്‍ക്കുന്നത് കമ്പിയില്‍ തൂങ്ങിപ്പിടിച്ച് ബാലന്‍സ് നിയന്ത്രിക്കുന്ന യാത്രക്കാരന് അരോചകമാണ്.
ജീവനക്കാരനെ നിയന്ത്രിക്കുന്നത് സ്വാര്‍ത്ഥതയാകാമെങ്കിലും പ്രതികരണത്തിലെ വൈവിധ്യത്തിന്റെ കാരണം മനസ്സിന്റെ മാറ്റമാണ്.
സദസ്സുകളിലും ഇരിപ്പിടങ്ങളിലും പരസ്പരം സഹകരിക്കണമെന്നാണ് ഖുര്‍ആനിന്റെ നിര്‍ദ്ദേശം. അത് ദൈവകടാക്ഷത്തിന് നിമിത്തമാകുമെന്ന് വിശുദ്ധഗ്രന്ഥം ഓര്‍മപ്പെടുത്തുന്നു. അപരന്റെ ദുരിതമകറ്റുന്നതിലൂടെ സ്വന്തം ദുരിതം ദൈവം അകറ്റുമെന്ന് തിരുനബിയും ഓര്‍മപ്പെടുത്തിയിട്ടുണ്ട്.