
ഐ.എസ്. സ്വവര്‍ഗരതിക്കാരുടെ തലയറുത്തു
Posted on: 11 Mar 2015

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പരസ്യമായി മൂന്നുപേരുടെ തലയറുക്കുന്ന വീഡിയോ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ചാണ് രണ്ടു പേരുടെ തലയറുത്തത്. മതനിന്ദ ആരോപിച്ചാണ് മൂന്നാമനെ വധിച്ചത്.
ഇറാഖിലും സിറിയയിലുമായി ഇതുവരെ നൂറുകണക്കിന് ആളുകളെയാണ് ഇസ്ലാമിക നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഐ.എസ്. കഴുത്തറുത്തുകൊന്നത്. ഇതില്‍ ഭൂരിഭാഗം കൊലപാതകത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവരികയും ചെയ്തു. നിന്‍വി പ്രവിശ്യയില്‍നിന്നാണ് ചിത്രങ്ങളൊക്കെ എടുത്തിട്ടുള്ളതെങ്കിലും ശിക്ഷ നടപ്പാക്കുന്ന യഥാര്‍ഥ സ്ഥലം ഏതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അമേരിക്കാ സൈന്യത്തിന്റെ സഹായത്തോടെ ഐ.എസ്സിനെ തുരത്താന്‍ ഇറാഖ് സൈന്യം കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും വിജയം കണ്ടിട്ടില്ല. ത്രിക്രിത് നഗരം തിരിച്ചുപിടിക്കാനായി കഴിഞ്ഞയാഴ്ച ഇറാഖ് സൈന്യം ഭീകര്‍ക്കെതിരെ അതിശക്തമായ ആസൂത്രിതനീക്കം നടത്തിയിരുന്നു. അത് വിജയിച്ചിരുന്നെങ്കില്‍ മൊസൂളില്‍നിന്ന് ഭീകരരെ തുരത്താനുള്ള ശ്രദ്ധേയമായ കാല്‍വെപ്പാകുമായിരുന്നു.
