
ഉളിയില്‍ രണ്ട് ടണ്‍ കറപ്പത്തോല്‍ പിടിച്ചു
Posted on: 06 Mar 2015
ഇരിട്ടി: ഉളിലെ ഒരു വീട്ടുപരിസരത്ത് സൂക്ഷിച്ച രണ്ട് ടണ്‍ കറപ്പത്തോല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 50 കിലോയുടെ 40 ചാക്കുകളിലാണ് തോല്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ വനംവകുപ്പ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.രതീശന്‍, തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ കെ.പ്രഭാകരന്‍, ഇരിട്ടി ഫോറസ്റ്റ് റേഞ്ചര്‍ കെ.ഡി.ദേവസ്യ, ഗാര്‍ഡുമാരായ വി.ആര്‍.ഷാജി, എം.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പിടികൂടിയ കറപ്പത്തോല്‍ വനംവകുപ്പ് ഗോഡൗണിലേക്ക് മാറ്റി.
