Crime News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Posted on: 05 Mar 2015



തിരൂരങ്ങാടി:
ദേശീയപാത വെളിമുക്കില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. മൂന്നിയൂര്‍ കുന്നത്തുപറമ്പ് സ്വദേശി താഴത്തെപുരയ്ക്കല്‍ സത്യന്‍(52), മകന്‍ അമൃതേഷ്(17) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുനിതയാണ് സത്യന്റെ ഭാര്യ. സജിത്ത്, സജിനി എന്നിവരാണ് മറ്റുമക്കള്‍. അമൃതേഷ് തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്.

 

 




MathrubhumiMatrimonial