Crime News

അവിജിത് റോയി വധം: അന്വേഷണത്തിന് എഫ്.ബി.ഐ. സംഘവും

Posted on: 04 Mar 2015


ധാക്ക: അമേരിക്കാ ബ്ലോഗറും മതേതരവാദിയുമായ അവിജിത് റോയി വധിക്കപ്പെട്ട കേസിലെ അന്വേഷണത്തിന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐ.യും രംഗത്ത്. എഫ്.ബി.ഐ.യുടെ ഒരു സംഘത്തെ അമേരിക്ക ഇതിനായി ബംഗ്ലാദേശിലേക്ക് അയയ്ക്കും. ഈ ആഴ്ച അവസാനത്തോടെ സംഘം ധാക്കയിലെത്തും.

കഴിഞ്ഞ വ്യാഴാഴ്ച പുസ്തകോത്സവത്തില്‍ പങ്കെടുത്തു മടങ്ങവേയാണ് റോയിക്കെതിരെ ആക്രമണമുണ്ടായത്. വധഭീഷണിയുണ്ടായിട്ടും റോയിക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ കുടുംബം കുറ്റപ്പെടുത്തി. കേസില്‍ മുഖ്യപ്രതിയായ ഫറാബി ഷഫിയുര്‍ റഹ്മാനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഫറാബിയെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റോയിക്കെതിരെ മുമ്പ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കൊലയാളികളെ പിടികൂടുന്നതുവരെ സമരം ചെയ്യുമെന്ന് ബ്ലോഗര്‍മാരും മതേതരവാദികളും പറഞ്ഞു.

 

 




MathrubhumiMatrimonial