അമേരിക്കയില്‍ സിഖ് വിദ്യാര്‍ഥിക്ക് വംശീയാധിക്ഷേപം
Posted on: 04 Mar 2015
ന്യൂയോര്‍ക്ക്: സിഖ് വിദ്യാര്‍ഥിയെ സഹപാഠികള്‍ 'ഭീകര'നെന്നുവിളിച്ച് വംശീയമായി അധിക്ഷേപിച്ചതില്‍ അമേരിക്കയിലെ സിഖ് സംഘടനകള്‍ പ്രതിഷേധിച്ചു. ഇത്തരം വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്ന് സിഖ് അവകാശസംരക്ഷണസംഘടനകള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സിഖ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ഭീകരനെന്നു വിളിക്കുന്ന വീഡിയോ പുറത്തായത്. ജോര്‍ജിയയില്‍ സ്‌കൂള്‍ബസ്സിലാണ് സംഭവം. ഇതിന്റെ വീഡിയോയിപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 1,30,000 പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്.
ഇത്തരം സംഭവങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യകരമായ പഠനാന്തരീക്ഷം ഒരുക്കണമെന്ന് സിഖ് സംഘടനകള്‍ സ്‌കൂളധികൃതരോടും രക്ഷിതാക്കളോടും വിവിധ സാമൂഹികസംഘടനകളോടും ആവശ്യപ്പെട്ടു. അധിക്ഷേപത്തിനിരയായ കുട്ടിയുടെയും കുടുംബത്തിന്റെയും സ്വകാര്യത സംരക്ഷിക്കണെന്നും സംഘടനകളാവശ്യപ്പെട്ടു.
കുട്ടിയുടെ പേര് ഹര്‍സുഖ് സിങ് എന്നാണെന്നും ജോര്‍ജിയയിലെ ചാറ്റ്‌ഹോച്ചി എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്നും വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.