
അമ്മയും മകളും മുടി മുറിച്ച് കാന്‍സര്‍ രോഗിക്ക് നല്‍കി മാതൃകയായി
Posted on: 25 Feb 2015

തലയോലപ്പറമ്പ്: എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും ഡി.ബി.കോളേജ് അധ്യാപികയുമായ കെ.എസ്.ഇന്ദുവും മകളായ വെള്ളൂര്‍ ഭവന്‍സ് സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന അനഘേന്ദുവും ഡി.ബി.കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഐശ്വര്യയും മുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയത് വേറിട്ട കാഴ്ചയായി.
കോളേജില്‍ എന്‍.സി.സി. യൂണിറ്റ് സംഘടിപ്പിച്ച അവയവ- രക്ത- തലമുടിദാന സംരംഭത്തിലാണ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറുടെയും മറ്റും സാന്നിധ്യത്തില്‍ മുടി മുറിച്ചത്. കാന്‍സര്‍ രോഗികള്‍ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യുന്നതുമൂലം മുടി നഷ്ടപ്പെടുന്നവര്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഇവര്‍ മൂന്നുപേരും മുടികള്‍ ദാനംചെയ്തതെന്ന് എന്‍.സി.സി. ഓഫീസര്‍ കൂടിയായ െക.എസ്.ഇന്ദു പറഞ്ഞു.
