162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും
Posted on: 19 Nov 2014
അനന്തപുരിയിലെ ചരിത്രപ്രസിദ്ധവും പഴക്കം ചെന്നതുമായ ചാല കമ്പോളത്തില് വീണ്ടും തീപ്പിടിത്തം ഉണ്ടായി. നവംബര് 14 സന്ധ്യയ്ക്കായിരുന്നു സംഭവം നടന്നത്.
ഇതിന്റെ കാരണം ഇനിയും വ്യക്തമല്ല. നൂറ്റാണ്ടുകളുടെ പഴമ പേറുന്ന ചാല കമ്പോളത്തില് തീപ്പിടിത്തം പുത്തരിയല്ല. ആളുകളെ ഇന്നും ഞെട്ടിപ്പിക്കുന്ന തീപ്പിടുത്തത്തിന്റെ ഓര്മകള് 1982 ലേതാണ്. വര്ഗീയ കലാപമാണ് അന്നത്തെ തീപ്പിടിത്തത്തിന് കാരണം.
ഈ നഗരത്തില് സ്വാതന്ത്ര്യലബ്ദിക്കുശേഷം ആദ്യമായി പട്ടാളം ഇറങ്ങിയതും അന്നാണ്. ചാല കമ്പോളം മാത്രമല്ല കിഴക്കേക്കോട്ടയുടെ വെളുത്ത ചുമരുകള്ക്ക് സമീപത്തും തീപടര്ന്നു. അടുത്ത ദിവസം കാലത്ത് നാടുഭരിച്ചിരുന്ന അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള് ബാലരാമവര്മ ക്ഷേത്രദര്ശനം കഴിഞ്ഞ് കാറില്‍ ദുഃഖിതനായിരുന്ന് കോട്ടയുടെ ഭാഗത്തുകൂടി കടന്നുപോയ രംഗം വികാരനിര്ഭരമായിരുന്നു. അന്ന് ചാല കമ്പോളം ആധുനിക രീതിയില് പുരുദ്ധരിക്കുമെന്ന് ഭരണാധികാരികള് പ്രഖ്യാപിച്ചുവെങ്കിലും സമ്മര്ദങ്ങള്ക്ക് വഴങ്ങി തത്കാലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇതുകാരണം പണ്ട് കാളവണ്ടികളും മഹാരാജാവിന്റെ എഴുന്നള്ളത്ത് സമയത്ത് രഥം കടന്നുപോകാനുള്ള ഇടുങ്ങിയ റോഡും പഴഞ്ചന് കെട്ടിടങ്ങളും അതേപടി തുടര്ന്നു.
ചരിത്രരേഖകള് പരിശോധിച്ചാല് ലഭ്യമായ വിവരങ്ങള് അനുസരിച്ച് ചാലയില് ആദ്യത്തെ വലിയ തീപ്പിടിത്തം ഉണ്ടായത് കൊല്ലവര്ഷം 1027 (ഇംഗ്ലീഷ് വര്ഷം 1852) ല് ആണ്.
അന്ന് സ്വാതിതിരുനാളിന്റെ അനുജന് ഉത്രംതിരുനാള് മഹാരാജാവാണ് നാടുഭരിച്ചത്. അക്കാലത്തെ രേഖകള് പരിശോധിച്ചാല് അനന്തപുരിയില് 'പേട്ട' എന്നറിയപ്പെടുന്ന രണ്ട് സ്ഥലങ്ങളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. അതിലൊന്ന് ഇന്നത്തെ പേട്ടയായ 'തിരുമധുരപേട്ട'യും ഇന്നത്തെ ചാല കമ്പോളം സ്ഥിതിചെയ്യുന്ന 'അനന്തപുരം പേട്ട'യും ആണ്. ഈ രണ്ട് സ്ഥലവും ചന്തകളായിരുന്നു. ഇതുകൂടാതെ സ്വാതിതിരുനാളിന്റെ ഇളയമ്മ റാണിഗൗരി പാര്വതി ബായി 1817 ല് സ്ഥാപിച്ച പാളയം ചന്തയും ഉണ്ടായിരുന്നു. ഈ ചന്തയാണ് ഇന്നത്തെ 'കണ്ണിമാറ മാര്ക്കറ്റ്'. ഇതില് അനന്തപുരം പേട്ട അഥവാ ചാലയാണ് പ്രധാനം.
കൊല്ലവര്ഷം 1027ാം ആണ്ട് ആടിമാസം 21ാം തീയതി രാത്രിയാണ് ഉത്രം തിരുനാളിന്റെ കാലത്ത് അനന്തപുരം പേട്ടയില് തീപ്പിടിത്തം ഉണ്ടായത്. അത് ചാലയുടെ നവീനതയിലേക്കുള്ള തുടക്കമാക്കി രാജകീയഭരണകൂടം മാറ്റി. അതിന് മുമ്പ് കടകള് ഓടിടാന് കച്ചവടക്കാര്ക്ക് നിര്‌ദേശം കൊടുത്തിരുന്നുവെങ്കിലും അധികം പേരും അത് ചെയ്തില്ല. പക്ഷെ തീപ്പിടിത്തത്തോടെ മഹാരാജാവിന്റെ അനുവാദത്തോടെ ദിവാന്റെ കര്ശനമായ വിളംബരം വന്നു. അതിന്റെ അവസാനഭാഗം ഇങ്ങനെയാണ്.
ഇന്നലെ ദിവസം മുതല് 15 ദിവസത്തിനകം എല്ലാ കടകളും ഓടിടാതെ കാണുന്നു എങ്കില് ആവക കടകള് പണ്ടാരവകയില് നിന്നും പതിച്ചുകൊടുത്തിരിക്കുന്ന ആളുകളേയും അതില് ഇപ്പോള് കച്ചവടം ചെയ്തുവരുന്ന ആളുകളേയും കൊണ്ട് പേരൊന്നിന് 50 രൂപ വീതം പ്രായശ്ചിത്തം കെട്ടിവെപ്പിക്കയും ആ കടകളില് ഇരുന്ന് കച്ചവടം ചെയ്യാതെ അടങ്കല് ചെയ്തു ഓല പൊളിച്ചുമാറ്റുകയും ചെയ്യുന്നതിന് ടൗണ് പോലീസിന് ഉത്തരവ് കൊടുത്തിരിക്കുന്നതുമല്ലാതെ അക്കാര്യം പ്രമാണിച്ച് പിന്നീട് എന്തെങ്കിലും ആവലാതി ആ ചൂരില് പോതിപ്പിച്ചാല് അംഗീകരിക്കുന്നതുമല്ലായ്കകൊണ്ട് ഈ വിവരം അറിഞ്ഞു മേലെഴുതിയിട്ടുള്ള അവധിക്കകം കടകള് ഒക്കൊയും ഓടിടുവിച്ചുകൊള്ളുകയും വേണം എന്ന് 1027ാമാണ്ട് ആടിമാസം 28ാം തീയതി.
ദിവാന് (ഒപ്പ്)
പണ്ടുമുതല് ചാലയുടെ പേര് തിരുവിതാംകൂര് ചരിത്രത്തില് പതിഞ്ഞിട്ടുള്ളതാണ്. മാര്ത്താണ്ഡവര്മ (172958) യ്ക്ക് എത്രയോ മുമ്പ് ചാലക്കമ്പോളം മതിലകം രേഖയില് കാണുന്നുണ്ട്. പക്ഷേ ഇന്നത്തെ ഭാഗത്ത് തന്നെ ആണോ ഇതെന്ന് നിശ്ചയമില്ല. 14ാം നൂറ്റാണ്ടിന് മുമ്പ് എഴുതിയതായി കരുതുന്ന 'അനന്തപുരവര്ണനം' എന്ന കൃതിയില് ഒരു വന്ചന്തയെപ്പറ്റി പറയുന്നു. അത് ചാല തന്നെയാണെന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടേയും അഭിപ്രായം. ഈ കൃതിയില് പ്രശസ്തമായ 'കാന്തള്ളൂര്ശാല'യെപ്പറ്റി പറയുന്നുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില് നിന്നാല് കാന്തള്ളൂര്ശാല കാണാം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മാര്ത്താണ്ഡവര്മ അധികാരമേറ്റശേഷവും ചാലയെപ്പറ്റി നിരവധി പരാമര്ശങ്ങള് മതിലകം രേഖയിലുണ്ട്. കൊല്ലവര്ഷം 921 (ഇംഗ്ലീഷ് വര്ഷം 1746) ല് ചാലയില് പണ്ടാരപ്പുരയിടത്തില് വീട്ടില് ചെട്ടുകുമാരവേലു ചെമ്പുമോഷ്ടിച്ചതിന് പിഴ ഈടാക്കിയ ഒരു രേഖ ഇതില് ഒന്നാണ്. കാര്ത്തികതിരുനാള്‍ രാമവര്മ മഹാരാജാവ് (ധര്മരാജാവ്) ന്റെ കാലത്ത് ദിവാന് രാജാകേശവദാസനാണ് ചാലക്കമ്പോളം വികസിപ്പിച്ചത്. അതിനുവേണ്ടി ഒരു ബ്രാഹ്മണന്റെ സ്ഥലം എടുത്ത രേഖയുണ്ട്.
എന്നാല് 'തിരുഅനന്തപുരം പേട്ട' എന്ന നാമം എങ്ങനെ വന്നുവെന്നും അത് എന്നുമുതല് ഉപയോഗിച്ചുതുടങ്ങിയെന്നും അറിയാന് ഇനിയും ഗവേഷണം ആവശ്യമാണ്. ഒരുപക്ഷേ സ്വാതിതിരുനാള് മഹാരാജാവിന്റെ കാലത്ത് കൊല്ലത്തുനിന്നും ഹജൂര്കച്ചേരി (സെക്രട്ടേറിയറ്റ്) തിരുവനന്തപുരത്ത് മാറ്റിയശേഷമായിരിക്കും ഈ പേര് ഉപയോഗിച്ചുതുടങ്ങിയതെന്ന് ഊഹിക്കാം. ഇതിനുള്ള ഒരു തെളിവാണ് കൊല്ലവര്ഷം 1006 (ഇംഗ്ലീഷ് വര്ഷം 1831) ലെ ഉത്തരവ്. അതില് ഇങ്ങനെയാണ് പറയുന്നത്.
ഹജൂര്കച്ചേരി തിരുവനന്തപുരത്ത് വന്നതിന്റെശേഷം വഞ്ചിയൂര് അധികാരത്തില് പലരും ഉറപ്പായിട്ടു കടകളും കെട്ടി, ജവുളി മുതലായ ചരക്കുകളും വരുത്തി കച്ചവടം ചെയ്തുവരുന്നതിനാല് ആ വക കടകള്ക്കും അട്ടക്കുളങ്ങരയും കല്പാലകടവി (വള്ളക്കടവ്) ലും ഇതിന്മണ്ണം തന്നെ ഏറിയ കടകളും കെട്ടി കച്ചവടം ചെയ്തു വരുന്നതായാല് അനന്തപുരം പേട്ടയില് ഉള്ള കടകള്ക്ക് പാട്ടം മുതല് കൂട്ടി പിരിപ്പിച്ച് വരുന്നതിന് വണ്ണം ഈ കടകള്‍ക്കും പാട്ടം മുതല് കൂട്ടി പരിപ്പിക്കാന് ഉള്ളതാകകൊണ്ടും ഏതുപ്രകാരം വേണ്ടു എന്നു തിരുവനന്തപുരം മണ്ഡപത്തും വാതുക്കല് ആക്ടിങ് തഹസില്ദാരിന് 18ന് എഴുതി സാധനം വരികകൊണ്ട് അതിന്മണ്ണം ഉള്ള കടകള് കണ്ടെഴുതിച്ചു വര്യോലയും കൊടുത്തയച്ച് ആ പണവും കണക്കില് മുതല്കൂട്ടി പരിപ്പിച്ചുകൊള്ളത്തക്കവണ്ണം ഉത്തരവ് കൊടുത്തിരിക്കുന്നു എന്നും എഴുതിവന്നിരിക്കുന്നു. ഇതേപ്പറ്റി റവന്യൂ മാനുവല് അഞ്ചാംഭാഗത്ത് അനന്തപുരം പേട്ടയെ 'ചാലബസാര്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.