ഈയംപൂശലുകാരന്റെ വരവ്
Posted on: 03 Oct 2014
അഡ്വ. ടി.ബി. സെലുരാജ്
''ഈയം പൂശാനുണ്ടോ..... ഈയം'' നാട്ടിന്പാതകളില്‌നിന്ന് താളാത്മാകമായ ആ ശബ്ദമുയരുമ്പോള് ഞങ്ങള് കുട്ടികള്ക്കിരിപ്പുറയ്ക്കാതാവും. പടി കടന്നെത്തുന്ന ഈയംപൂശലുകാരനെ ചിരിച്ചുകൊണ്ട് ഞങ്ങള് സ്വാഗതം ചെയ്യും.
അയാളുടെ ജീവിതംപോലെതന്നെയായിരുന്നു അയാളുടെ വേഷവിധാനങ്ങളും. വലിയ വര്ണഭംഗിയൊന്നും രണ്ടിനുമുണ്ടായിരുന്നില്ല. അടുക്കളമുറ്റത്തെ ഏതെങ്കിലുമൊരു തണലിനെ തേടിപ്പിടിച്ചയാള് ചിരിക്കുന്ന മുഖവുമായി പാത്രങ്ങളെ കാത്തിരിക്കും. മുന്നിലെത്തുന്ന നിറം മങ്ങിയ ചെമ്പുപാത്രങ്ങളെ അയാള് സ്‌നേഹത്തോടെയാണ് തലോടുക. പിന്നീടയാള് ഒരു മാന്ത്രികനെന്നോണം ഓരോ പാത്രങ്ങളെയും മയപ്പെടുത്തും. ഒന്നുരണ്ട് ചെറുചോദ്യങ്ങളുമായി കൂട്ടത്തില് ഞങ്ങളെയും. അപ്പോഴേക്കും അന്ന് സ്‌കൂളില് പോകേണ്ടെന്ന് ഞങ്ങള് സ്വയം തീരുമാനിച്ചുറച്ചുകാണും. 'ഈയം പൂശാനുണ്ടോ.... ഈയം' എന്ന വിളി ഇന്നും മനസ്സിലുണ്ട്.
ഒരല്പം നൊമ്പരവുമായി. അടുക്കളയില്‌നിന്ന് ചെമ്പുപാത്രങ്ങള് അപ്രത്യക്ഷമായതോടുകൂടി ഈയംപൂശലുകാരനും അവന്റെ വിളിയും ഗ്രാമത്തിനുമന്യമായി. ഇന്ന് നാം അന്വേഷിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയില് നിലനിന്നിരുന്ന ചെമ്പു ഖനനത്തെക്കുറിച്ചാണ്.
ബ്രിട്ടീഷുകാര് 1800കളിലാണ് ചെമ്പ് ഖനനവുമായി രംഗത്തെത്തുന്നത്. വ്യാപകമായിത്തന്നെ അവരീ സംരംഭവുമായി മുന്നോട്ടുപോയി. യുണൈറ്റഡ് കമ്പനി ഓഫ് മര്ച്ചന്റ്‌സ് എന്ന ഇംഗ്ലണ്ടിലെ സ്ഥാപനമാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഇതിലേക്ക് കരാറുണ്ടാക്കിയിരുന്നത്. തുടക്കും നെല്ലൂരും ഓങ്കോളയിലുമായിരുന്നു. മലബാറിലെ കാസര്‌കോട് കുമ്പള ഭാഗത്തും ഇക്കൂട്ടര് ചെമ്പന്വേഷണവുമായി വരികയുണ്ടായി. മദ്രാസ് പ്രസിഡന്‌സി വന്നതിനുശേഷം 1833ലാണ് മലബാറിലെ ചെമ്പുഖനനം ഹീത്ത് എന്ന വ്യക്തിക്ക് നല്കിക്കാണുന്നത്. ഇനി നമുക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയും യുണൈറ്റഡ് കമ്പനി ഓഫ് മര്ച്ചന്റ്‌സും തമ്മിലുണ്ടാക്കിയ കരാറുകളിലേക്ക് ഒന്ന് കടന്നുചെല്ലാം.
യുണൈറ്റഡ് കമ്പനി ഓഫ് മര്ച്ചന്റ്‌സിനുവേണ്ടി റിച്ചാര്ഡ് ഏസ്റ്റണും ഗവര്ണര് ഇന് കൗണ്‌സിലിനുവേണ്ടി എഡ്വേര്ഡ് ലോര്ഡ് ക്ലൈവും 1803ല് ഒപ്പിട്ട ഒരു കരാര് തന്നെ നമുക്കാദ്യം കണ്ണോടിക്കാം. ''നെല്ലൂരിലെയും ഓങ്കോളിലെയും കണ്ടെത്താന് കഴിയുമെന്ന് കരുതുന്ന ചെമ്പിനായി ഖനനം ചെയ്യുവാന് റിച്ചാര്ഡ് ഏസ്റ്റണിന് അനുവാദം കൊടുക്കുവാന് ഗവര്ണര് ഇന് കൗണ്‌സിലായ എഡ്വേര്ഡ് ലോര്ഡ് ക്ലൈവിന് സമ്മതമാണെന്നറിയിച്ചുകൊണ്ട് താഴെ ഒപ്പിട്ടിരിക്കുന്നു. ഇന്ന് 1803 മെയ് മാസം 31 മുതല് 1808 ഫെബ്രുവരി 29 വരെയുള്ള അഞ്ചുവര്ഷത്തേക്ക് മാത്രമായിരിക്കും ഈ കരാറിന്റെ കാലാവധി. താങ്കള്ക്ക് ചെമ്പയിര് ഖനനം ചെയ്ത് കിട്ടുന്നുവെങ്കില് അതുരുക്കി ശുദ്ധീകരിക്കുവാനാവശ്യമായ ചൂളകളും കെട്ടിടങ്ങളും ഓങ്കോള്, നെല്ലൂര് ജില്ലകളില് എവിടെ വേണമെങ്കിലും സ്ഥാപിക്കുവാന് റിച്ചാര്ഡിനധികാരമുണ്ടായിരിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ചെമ്പ് മുഴുവനും ഒരു വര്ഷത്തേക്ക് താങ്കളുടേത് മാത്രമായിരിക്കും. പിന്നീട് കരാര് പ്രകാരം ബാക്കിയുള്ള നാല് വര്ഷം കുഴിച്ചെടുക്കുന്ന ചെമ്പയിര് ശുദ്ധീകരിച്ച് ചെമ്പാക്കി മാറ്റിയതിന്റെ പത്തിലൊരു ഓഹരി ഈസ്റ്റ് ഇന്ത്യ കമ്പനിക്കവകാശപ്പെട്ടതായിരിക്കും. ചെമ്പിന്റെ മാര്ക്കറ്റ് വില നിജപ്പെടുത്തുവാനുള്ള അവകാശം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മാത്രമാണ്. വിശ്വാസ യോഗ്യമായ രീതിയിലും സത്യസന്ധമായ രീതിയിലും റിച്ചാര്ഡ് കണക്കുകള് സൂക്ഷിക്കേണ്ടതും ചെമ്പിന് പുറമെ മറ്റ് വല്ല ധാതുക്കളും കണ്ടെത്തുന്നപക്ഷം അവയുടെ കണക്കുകളും വ്യക്തമായി റിച്ചാര്ഡ് സൂക്ഷിക്കേണ്ടതാണ്. ഈ കണക്കുകള് ബോധിപ്പിക്കേണ്ടത് അതത് ജില്ലാ കളക്ടര്മാരുടെ മുമ്പാകെയാണ്. അഞ്ചു വര്ഷം കഴിഞ്ഞ് കരാര് അവസാനിപ്പിക്കുമ്പോള് ഖനനം വീണ്ടും തുടങ്ങണമോ വേണ്ടയോ എന്ന് താങ്കള്ക്ക് തീരുമാനിക്കാം. എന്നാല് കരാര് വ്യവസ്ഥകള് പുനര് നിര്ണയിക്കുവാനുള്ള അവകാശം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായിരിക്കും. രാജ്യത്തിലെ നിയമങ്ങള് പാലിക്കുവാന് നിങ്ങള് ബാധ്യസ്ഥനാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കല്ലാതെ മറ്റാര്ക്കുംതന്നെ ചെമ്പ് വില്ക്കുവാന് പാടുള്ളതല്ല. കരാറിന് വിരുദ്ധമായി നിങ്ങള് പ്രവര്ത്തിക്കുന്നത് കണ്ടാല് ഈ കരാര് റദ്ദാക്കുവാന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എപ്പോഴും അവകാശമുണ്ടാകും.'' ക്ലൈവ് (ഒപ്പ്). റിച്ചാര്ഡ് ഏസ്റ്റണ് (ഒപ്പ്).
ഇതേ യുണൈറ്റഡ് കമ്പനിക്ക് മഞ്ചേശ്വരം, കുമ്പള, കാസര്‌കോട് ഭാഗങ്ങളിലെ രാജാവായിരുന്ന തിമ്മ നായിക് രാജ ചെമ്പ് ഖനനത്തിന് അനുവാദം കൊടുത്തതായി കാണാം. കരാറിങ്ങനെ: ''ക്യാപ്റ്റന് റിച്ചാര്ഡ് ഏസ്റ്റണും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്ക്കും നാല്പത് വര്ഷത്തേക്ക് എന്റെ കീഴിലുള്ള പ്രദേശങ്ങള് ചെമ്പ് കണ്ടെത്തുവാനായി ഖനനം ചെയ്യുന്നതിന് ഞാന് ക്യാപ്റ്റന് റിച്ചാര്ഡ് ഏസ്റ്റണ് കൊടുക്കുന്നു. എന്നാല് ചെമ്പയിര് കണ്ടെത്തുന്ന പക്ഷം അത് ശുദ്ധീകരിച്ച് കിട്ടുന്ന ഉത്പന്നത്തിന്റെ ഇരുപതില് ഒരു ഓഹരി എനിക്ക് തരേണ്ടതാണ്. എല്ലാ ആറുമാസം കൂടുമ്പോഴും വ്യക്തമായും സത്യസന്ധമായും ഒരു കണക്ക് എന്റെ മുമ്പില് ഹാജരാക്കേണ്ടതാണ്. ചെമ്പ് കണ്ടെത്തുവാനായി എന്റെ രാജ്യത്തിലെവിടെയും താങ്കള്ക്ക് ഖനനം ചെയ്യാവുന്നതാണ്.
ഇതിലേക്കായി കെട്ടിടങ്ങളും ചൂളകളും പണിതുയര്ത്താം. ചൂളയ്ക്കാവശ്യമുള്ള വിറക് എന്റെ രാജ്യത്തിലെ ഏത് കാട്ടില് നിന്നും താങ്കള്ക്ക് വെട്ടിയെടുക്കാം. എന്നാല് ലഭിക്കുന്ന ചെമ്പ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കോ അവര് അംഗീകരിക്കുന്ന മറ്റു കച്ചവടക്കാര്‌ക്കോ മാത്രമേ വില്ക്കുവാന് താങ്കള്ക്കധികാരമുള്ളൂ. ചൂളയ്ക്കാവശ്യമായ വിറക് വെട്ടുന്നതിന് പ്രത്യേകിച്ചൊരു ഫീസുമുണ്ടായിരിക്കുന്നതല്ല. ഖനനത്തിനാവശ്യമായ ആളുകളെ എന്റെ ഭൃത്യന്മാര് താങ്കള്ക്ക് സംഘടിപ്പിച്ചുതരുന്നതായിരിക്കും.'' 1802ലാണ് ഈ കരാര് എഴുതിക്കാണുന്നത്.
1833ല് മലബാറില് ചെമ്പുഖനനം നടത്തുന്നതിലേക്ക് ഹീത്ത് എന്നു പേരായ ഒരു ബ്രിട്ടീഷുകാരന് അനുവാദം കൊടുത്തതായി കാണാം. 1833 ആഗസ്ത് 8ന് മലബാര് കളക്ടര്ക്ക് ഹീത്ത് അയച്ച എഴുത്തിങ്ങനെ: ''മലബാറില് ചെമ്പ് ഖനനം ചെയ്യുവാനുള്ള അവകാശം 1826ല് കോര്ട്ട് ഓഫ് ഡയറക്ടേഴ്‌സിന്റെ തീരുമാനപ്രകാരം എന്നില് നിക്ഷിപ്തമായിരിക്കുന്നു. അതുപോലെതന്നെ ചൂളയ്ക്ക് വേണ്ടിവരുന്ന വിറക് യാതൊരു ഫീസുമില്ലാതെ കാടുകളില്‌നിന്ന് വെട്ടിയെടുക്കുവാനുള്ള അവകാശവും എന്നില് നിക്ഷിപ്തമാണ്. ആദ്യത്തെ അഞ്ചു വര്ഷം ഞാന് യാതൊരു നികുതിയും നല്‌കേണ്ടതില്ല.
പിന്നീട് കരാര് പുതുക്കിയെഴുതാം. നാട്ടുകാരുടെ അവകാശങ്ങളെയും മര്യാദകളെയും യാതൊരു വിധത്തിലും ഹനിക്കരുത് എന്നൊരു വ്യവസ്ഥ കോര്ട്ട് ഓഫ് ഡയറക്ടേഴ്‌സ് വെച്ചിട്ടുണ്ട്.
ഞാനത് പാലിക്കുന്നതുമാണ്. അനാരോഗ്യകരമായ കിടമത്സരത്തില്‌നിന്ന് കുത്തക എനിക്കായതിനാല് മറ്റുള്ളവരില്‌നിന്നേല്‌ക്കേണ്ടി വരുന്ന ഉപദ്രവങ്ങളില്‌നിന്ന് എന്നെ സംരക്ഷിക്കേണ്ടത് താങ്കളുടെ കടമയാണ്.''
ഈ രംഗത്ത് അഴിമതിയുണ്ടാകുവാന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സര്ക്കാര് മുന്കൂട്ടി കണ്ടിരുന്നു.
ചെമ്പ് ഖനനവുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥന്മാരില്‌നിന്ന് ഇങ്ങനെയൊരു സത്യവാങ്മൂലം കളക്ടര് എഴുതി വാങ്ങിയിരുന്നു. ഉദാഹരണം: ''റവന്യൂ ഓഫീസറായ ജോസഫ് ജോണ് കോര്ട്ടണ് ഇതിനാല് വാഗ്ദാനം ചെയ്യുന്നതെന്തെന്നാല് ഞാന് തികഞ്ഞ ആത്മാര്‍ഥതയോടും സത്യസന്ധതയോടുംകൂടി മാത്രമേ ഈ പദവിയിലിരുന്നുകൊണ്ട് എന്നില് നിക്ഷിപ്തമായ കര്ത്തവ്യം നിറവേറ്റുകയുള്ളൂ.
ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ചെമ്പ് കച്ചവടം ചെയ്യുന്ന യുണൈറ്റഡ് കമ്പനി ഓഫ് മര്ച്ചന്റ്‌സില്‌നിന്ന് യാതൊരു പാരിതോഷികമോ പണമോ ഞാന് വാങ്ങിക്കുന്നതല്ല. ഇത്തരം പ്രവൃത്തികള്ക്കായി ഞാന് ഏജന്റുമാരെ നിയമിക്കുകയുമില്ല. ചെമ്പ് ഖനനത്തിലേര്‌പ്പെട്ടിരിക്കുന്ന യുണൈറ്റഡ് കമ്പനി ഓഫ് മര്ച്ചന്റ്‌സില്‌നിന്ന് മാത്രമല്ല ഖനനത്തിലേര്‌പ്പെട്ടിരിക്കുന്ന ജന്മികളില്‌നിന്നോ ഭൂഉടമകളില്‌നിന്നോ ചെറുകിട കൃഷിക്കാരില്‌നിന്നോ ഞാന് പാരിതോഷികമോ പണമോ കൈപ്പറ്റുന്നതല്ല.
നിയമപരമായി സര്ക്കാറിന് ലഭിക്കേണ്ട നികുതിയല്ലാതെ മറ്റൊരു തരത്തിലുള്ള പണവും ചെമ്പ് ഖനനവുമായി ബന്ധപ്പെട്ടവരില്‌നിന്ന് ഞാന് വസൂലാക്കുന്നതല്ല. ഇതുകള് സത്യം.''
ചെമ്പ് ഖനനത്തെക്കുറിച്ചുള്ള ആദ്യകാല രേഖാവിവരണം ഇവിടെ അവസാനിക്കുന്നു. എത്രത്തോളം ചെമ്പ് മലബാറില്‌നിന്ന് കിട്ടിയെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു വിവരണം രേഖകളില് കാണുന്നില്ല.