നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും
Posted on: 25 Aug 2014
രണ്ടുദിവസമായി തകര്‍ത്തുപെയ്യുന്ന മഴ അനന്തപുരിക്കുമാത്രമല്ല കേരളത്തിനാകമാനം വിതച്ച നാശം കുറച്ചൊന്നുമല്ല.
പേമാരിയും അതേത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളും നഗരത്തിന് നടാടെയല്ല. എത്രയോ പ്രാവശ്യം അനന്തപുരി കൊടുംമഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തിലമര്‍ന്നിട്ടുണ്ട്. പഴമക്കാരുടെ മനസ്സില്‍ അവരുടെ പൂര്‍വികരില്‍ നിന്നും കേട്ടിട്ടുള്ള വലിയ പേമാരി കൊല്ലവര്‍ഷം 1099 (ഇംഗ്ലീഷ് വര്‍ഷം 1924) ലേതാണ്. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മലബാറിലും ഇത് ബാധിച്ചു. എന്നാല്‍ ചരിത്രത്തില്‍ അതിന് മുമ്പും പിന്‍പും വലിയ പേമാരിയും വെള്ളപ്പൊക്കവും അനന്തപുരിയിലും മലയാളക്കരയുടെ മറ്റ് ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് മതിലകം രേഖകളില്‍ കാണുന്ന കൊല്ലവര്‍ഷം 1033 (ഇംഗ്ലീഷ് വര്‍ഷം 1858) ചിത്തിരമാസ (മേടമാസം)ത്തിലേത്. അതേപ്പറ്റിയുള്ള രേഖ ഇങ്ങനെയാണ്.
'1033 ചിത്തിര 17 മുതല്‍ അധികമായി വര്‍ഷമുണ്ടായി ക്രമേണ വര്‍ധിച്ച് 22ഉം 23ഉം തീയതികളില്‍ നാഞ്ചിനാടുമുതല്‍ കുട്ടനാടുവരെയുള്ള പ്രദേശങ്ങളില്‍ ഒക്കെയും വെള്ളപ്പൊക്കമുണ്ടാകുകയും ശുചീന്ദ്രത്ത് നാല് തെരുവീഥികളിലും ക്ഷേത്രത്തില്‍ മണിമണ്ഡപംവരേയും ദര്‍പ്പക്കുളവും പഴയാറും ശുചീന്ദ്രം മുതലായ വകകളും ഒന്നായിത്തീരുകയും ഭൂതപ്പാണ്ടി മുതലായ പ്രദേശങ്ങളിലും പദ്മനാഭപുരത്തുള്ള പുത്തന്‍ ആറ്റില്‍ വലിയ ഉടവുവീഴുകയും തിരുവട്ടാറ്റുകൊട്ടാരത്തിനകത്തും ഇരണിയലും കുഴിത്തുറ വെട്ടുവെന്നി ശാസ്താംകോവില്‍ മുതല്‍ പടിഞ്ഞാറേ ടൗണ്‍വരെയും കുഴിത്തുറ ക്ഷേത്രത്തിലും നെയ്യാറ്റിന്‍കര ടൗണിന്റെ നടവരെയും തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് കിഴക്കെ സന്നിധിയില്‍ ഓമപ്പുരവരെയും പഴവങ്ങാടി കോട്ടവാതല്‍ വരെയും കൊല്ലം മുതല്‍ വടക്കോട്ടുള്ള മണ്ഡപത്തിന്‍ (താലൂക്ക്) വാതുക്കല്‍കളിലും വെള്ളപ്പൊക്കം ഉണ്ടായതായും അനേകം മഠങ്ങള്‍ക്കും അകരങ്ങള്‍ക്കും വീടുകുടി മുതലായതിനും ചേതം വരികയും പല സ്ഥലങ്ങളിലായിട്ട് ഏതാനും ജനങ്ങളും നാല്‍ക്കാലിമൃഗങ്ങളും മരിക്കുകയും .......' ഈ േരഖയില്‍ നിന്നുതന്നെ അന്നത്തെ മഴയുടെ ശക്തി ഊഹിക്കാവുന്നതാണ്.
1099 (ഇ.വ. 1924) ലെ വെള്ളപ്പൊക്ക സമയത്ത് ശ്രീമൂലം തിരുനാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. കരമന ആറും കള്ളിയാറും തോടുകളും പാടങ്ങളും പറമ്പുകളിലും എല്ലാം നിറഞ്ഞൊഴുകിയതും അനേകം വീടുകള്‍ വെള്ളത്തിനടിയിലായതും പാങ്ങോട്ടുള്ള നായര്‍ ബ്രിഗേഡിലെ പട്ടാളക്കാര്‍ റബര്‍ ബോട്ടുകളിലും വഞ്ചികളിലും സഞ്ചരിച്ച് ആളുകളെ രക്ഷപ്പെടുത്തിയതുമെല്ലാം പഴമക്കാര്‍ ഇപ്പോഴും പറയാറുണ്ട്. ഈ മഴയുടെ അവസാനഘട്ടത്തിലാണ് ശ്രീമൂലം തിരുനാള്‍ അന്തരിച്ചതും. ഇതിനുശേഷം ലഭ്യമായ രേഖകള്‍ അനുസരിച്ച് നഗരത്തെ പിടിച്ചുകുലുക്കിയ പേമാരിയും വെള്ളപ്പൊക്കവും കൊല്ലവര്‍ഷം 1108 (ഇംഗ്ലീഷ് വര്‍ഷം 1933) ലേതാണ്. അന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. തുടര്‍ച്ചയായ മഴയില്‍ കിള്ളിപ്പാലം, ചാല, വള്ളക്കടവ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഈ മഴയ്ക്കും നാശനഷ്ടങ്ങള്‍ക്കും സാക്ഷിയായ ധാരാളം പേര്‍ ഇന്നുമുണ്ട്.
മഴയും വെള്ളപ്പൊക്കവും സര്‍വസാധാരണമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ മുമ്പൊക്കെ മഴപെയ്താല്‍ വെള്ളം ഒലിച്ചിറങ്ങി തങ്ങിനില്‍ക്കാന്‍ നഗരത്തില്‍ ധാരാളം കുളങ്ങളും തോടുകളും പാടങ്ങളും പറമ്പുകളുമുണ്ടായിരുന്നു. മാത്രവുമല്ല ഇന്നത്തെ വിധം പുരോഗതി പ്രാപിച്ചില്ലായിരുന്നുവെങ്കിലും റോഡുകളുടെ ഇരുവശവുമുള്ള ഓടകളില്‍ക്കൂടി മഴവെള്ളം കുളങ്ങളിലോ ആറ്റിലോ ഒഴുക്കാന്‍ സംവിധാനം ഉണ്ടായിരുന്നു. അതുപോലെ അന്ന് കരമനയാറും കിള്ളിയാറും ശക്തമായിരുന്നു. ഇന്നത്തെപ്പോലെ അലക്ഷ്യമായിട്ടല്ല ഈ നദികളെ സര്‍ക്കാര്‍ സംരക്ഷിച്ചിരുന്നത്. കരമനയാറ്റിന്റെ കരയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പന്തല്‍കെട്ടുന്നതിനും മാത്രമല്ല അതിനെ മലിനപ്പെടുത്തുന്ന നടപടികളും നിരോധിച്ചിരുന്നു. ഇതുകാരണം ശക്തമായ മഴപെയ്താല്‍ പാടത്തും പറമ്പിലും വയലേലകളിലും തങ്ങിനില്‍ക്കുന്ന വെള്ളം ദിവസങ്ങള്‍കൊണ്ട് ആറ്റിലേക്ക് ഒഴുകി കടലിലെത്തുമായിരുന്നു. ഇന്ന് കരമനയാറും മലീമസമാണ്. മാത്രവുമല്ല അത് ഒരു കുഞ്ഞുതോടുപോലെ ചെറുതായിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് നഗരജീവിതത്തില്‍ ജീവനാഡിയായിരുന്ന ഈ നദിയെ സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. കിള്ളിയാര്‍ മരിച്ചുകഴിഞ്ഞു. കൈയേറ്റക്കാരും കച്ചവടക്കാരും അതിന്റെ കരകള്‍ വീതിച്ചെടുത്തു. ഇതിനെക്കാള്‍ കഷ്ടമാണ് പാര്‍വതീപുത്തനാര്‍. നഗരത്തിന്റെ 'കാളന്ദി'യായ അതിനെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാറിനും കഴിയുന്നില്ല. ഇതുകൊണ്ടും തീര്‍ന്നില്ല. നഗരത്തിലെ തോടുകള്‍ പലതും നികത്തി. പക്ഷേ ആ ഭാഗത്തുള്ള വെള്ളം ഒഴുക്കിവിടാന്‍ ഒരു സംവിധാനവും നഗരത്തില്‍ ഫലപ്രദമാകുന്നില്ല. കോടികള്‍ െചലവാക്കി റോഡുകള്‍ നിര്‍മിക്കുന്നുണ്ട്. പക്ഷേ അതിലെ ഓടകളുടെ സ്ഥിതി എന്ത്? ആ ഓടകളിലെ വെള്ളം എവിടേയ്ക്കാണ് ഒഴുകുന്നതെന്ന് നോക്കാനാരുമില്ല.
ഇതിനേക്കാള്‍ കഷ്ടം വീടുകളും വന്‍കെട്ടിട സമുച്ചയങ്ങളും വ്യാപാരകേന്ദ്രങ്ങളും തങ്ങള്‍ക്കുള്ള സ്ഥലം സിമന്റ് കൊണ്ട് കെട്ടി ഉറപ്പിച്ചിരിക്കുന്നു. ഇതുകാരണം ഒരു തുള്ളിവെള്ളംപോലും ഭൂമിയിലേക്ക് താഴുന്നില്ല. അതേസമയം വെള്ളത്തിന് ഒലിച്ചുപോകാന്‍ മറ്റ് മാര്‍ഗങ്ങളുമില്ല. ഇങ്ങനെ പോയാല്‍ ഈ നഗരത്തിന്റെ ഭാവികാലം അത്ര നന്നായിരിക്കില്ല. ഇന്ന് ചപ്പുചവറുകളുടെ നഗരമായതുപോലെ നാളെ വെള്ളപ്പൊക്കത്തിന്റെ നഗരമായി അനന്തപുരി മാറും എന്ന കാര്യത്തില്‍ സംശയമില്ല.