goodnews head

നാട്ടുകാരുടെ കനിവില്‍ സനലിനും കുടുംബത്തിനും വീടൊരുങ്ങി

Posted on: 20 Aug 2014




തിരുപുറം: അന്ധനായ നിര്‍ധന യുവാവിന് നാട്ടുകാരുടെ ശ്രമത്താല്‍ തലചായ്ക്കാന്‍ കിടപ്പാടമായി. തിരുപുറം കിണറുവെട്ടിയ മാങ്കൂട്ടത്തുവീട്ടില്‍ ചെല്ലയ്യന്റെ മകന്‍ സനല്‍കുമാറിനാണ് നാട്ടുകാര്‍ ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കിയത്.

മാതാപിതാക്കള്‍ ഉള്‍പ്പെട്ട ആറംഗ നിര്‍ധന കുടുംബത്തിലെ അംഗമാണ് സനല്‍കുമാര്‍. ഇയാളും മറ്റ് മൂന്ന് സഹോദരങ്ങളും ജന്മനാ കാഴ്ചശക്തിയില്ലാത്തവരാണ്. ഒരു സഹോദരന്‍ അച്ഛനെ ജോലിയില്‍ സഹായിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് മരിച്ചു.

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്റെ വരാന്തയില്‍ വെയിങ് മെഷീന്‍ െവച്ച് അതില്‍ നിന്നുള്ള വരുമാനമായിരുന്നു സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആശ്രയമായിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റതോടെ അതും നിലച്ചു. പിന്നീട് ഇയാളുടെ ദുരവസ്ഥ കണ്ടറിഞ്ഞ നാട്ടുകാര്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്.

 

 




MathrubhumiMatrimonial