കോഴിക്കോട്ട് നിന്നും നീലഗിരി മലനിരകളിലേക്ക്
Posted on: 10 Jul 2014
അഡ്വ. സെലുരാജ് ടി.ബി.
1828-ല്‍ മലബാര്‍ കളക്ടറായിരുന്ന ഷെഫീല്‍ഡ് കോഴിക്കോട്ട് നിന്ന് നീലഗിരി മലനിരകളിലേക്ക് കരമാര്‍ഗം നടത്തിയ ഒരു യാത്രാവിവരണത്തിന്റെ തുടക്കമായിരുന്നുവല്ലോ കഴിഞ്ഞയാഴ്ച. നാല് ദിവസംകൊണ്ട് അദ്ദേഹം നിലമ്പൂരിനപ്പുറമുള്ള എടക്കരക്കുളമെത്തുകയും അവിടെനിന്ന് കാരക്കൂറിടത്തിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ആ യാത്ര തുടരുകയാണ്. നമുക്കും ആ യാത്രയില്‍ പങ്ക് ചേരാം.

''കാരക്കൂര്‍ പുഴയുടെ വലത് കരിയിലൂടെ കാരക്കൂറിടം വരെയുള്ള പാത തേക്കിന്‍ കാടുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ചെന്നവസാനിക്കുന്നത് ആറുഫര്‍ലോങ് ദൈര്‍ഘ്യമുള്ള ചതുപ്പുനിലങ്ങളിലേക്കാണ്. നിറയെ വെള്ളക്കെട്ടുള്ള ഈ ഭാഗത്ത് ചെളിയും അതോടൊപ്പം ഒരാള്‍ ഉയരത്തിലുള്ള പുല്ലുകളുമാണ്. ഇത് നമ്മുടെ വഴിയെ ഏറെക്കുറെ നമ്മളില്‍ നിന്ന് മറച്ചുവെക്കുന്നു. ഈ വഴിയില്‍ പലഭാഗത്തും വന്‍മരങ്ങള്‍ കടപുഴകി വീണുകിടക്കുന്നു. കാരക്കൂറിടത്തേക്ക് അഞ്ചുമൈല്‍ മാത്രമേ എടക്കരക്കുളത്തില്‍നിന്നും ദൂരമുള്ളുവെങ്കിലും രണ്ടേമുക്കാല്‍ മണിക്കൂര്‍ എടുത്തുകൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. അപ്പോഴേക്കും വൈകുന്നേരം അഞ്ചുമണിയായിരുന്നു. ഉയര്‍ന്ന കുന്നിന്‍ മുകളിലായി നമ്പോലക്കോട്ട വാഴുന്നവരുടെ ഒരു ക്ഷേത്രമുണ്ട്. ഘോരവനവും ചതുപ്പുനിലങ്ങളുമാണ് ഈ ക്ഷേത്രത്തിന് ചുറ്റും. ഇവിടെ യാത്രക്കാര്‍ക്ക് താമസിക്കുവാനായി ഓലമേഞ്ഞ 24 അടി നീളവും 15 അടി വീതിയുമുള്ള ഒരു കെട്ടിടം വാഴുന്നവര്‍ ഉണ്ടാക്കിയിട്ടുണ്ട്. മുളകൊണ്ടാണ് ഭിത്തികള്‍ ഉണ്ടാക്കിയിട്ടുള്ളത്. കാട്ടാനകളുടെ ശല്യം രൂക്ഷമാണിവിടെ. വാഴുന്നവരുടെ ഈ അമ്പലത്തിലെ സാധുവായ ഒരു പൂജാരി പനി ബാധിച്ച് ഈ ഷെഡ്ഡില്‍ കിടക്കുന്നുണ്ട്. എന്റെ ഒപ്പമുള്ള പരിചാരകര്‍ ഇവിടെ തങ്ങി. അവര്‍ പിന്നീട് ഞങ്ങളെ അനുധാവനം ചെയ്യുന്നതായിരിക്കും. തുടര്‍യാത്രയില്‍ ഞങ്ങള്‍ക്കുവേണ്ട ചുമട്ടുകാരെ വാഴുന്നവരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇവിടെനിന്ന് കാരക്കൂര്‍ ചുരം കയറുവാന്‍ മൂന്നുദിവസത്തോളം എടുക്കും. ചുമട്ടുകാരെ തിരുമുല്‍പാട് നല്‍കിയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ബുദ്ധിമുട്ടിയേനെ. നീലഗിരി മലനിരകളിലേക്ക് യാത്ര ചെയ്യുന്നവര്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ചുമട്ടുകാരെ തീരപ്രദേശത്തുനിന്നുതന്നെ കൊണ്ടു വരണമെന്നുള്ളതാണ്. യാത്രയുടെ അവസാനംവരേയും ഒപ്പം ഉണ്ടായിരിക്കണമെന്ന് തുടക്കത്തില്‍ത്തന്നെ വ്യവസ്ഥ ചെയ്യേണ്ടതായുണ്ട്.
തീരപ്രദേശത്തുനിന്ന് ചുമട്ടുകാരെ കിട്ടുക എളുപ്പമാണെന്ന് ഇതുകൊണ്ട് കരുതരുത്. ഇക്കൂട്ടര്‍ക്ക് മലമ്പ്രദേശത്ത് വ്യാപകമായി കാണുന്ന പനിയെ അങ്ങേയറ്റം പേടിയാണ്. വയനാട്ടിലെ പനിയെ പേടിക്കുന്നതിനോടൊപ്പം വനമധ്യത്തില്‍ കൂടിയുള്ള യാത്രയേയും ഇവര്‍ ഭയപ്പെടുന്നു. ഞങ്ങള്‍ ഒപ്പം കൂട്ടിയിട്ടുള്ള ചുമട്ടുകാരെ വളരെയേറെ പ്രലോഭിപ്പിച്ചിട്ടാണ് കൂട്ടിയിട്ടുള്ളത്. ഉപ്പും പുകയിലയും എല്ലാദിവസവും വേണ്ടത്ര തരാമെന്നായിരുന്നു ആ പ്രലോഭനം. ഇതിനുപുറമെ നല്ല വേതനം തരാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.
ഞങ്ങളുടെ പിറകെവന്നിരുന്ന ഭൃത്യന്മാരെ ഏഴുആനകളടങ്ങിയ ആനക്കൂട്ടം ആക്രമിച്ചതായി വാര്‍ത്ത അപ്പോഴേക്കും കിട്ടി. തുടര്‍ന്ന് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന തോക്കുധാരികളായ കോല്‍ക്കാര്‍, അവരെ അന്വേഷിച്ച് മടങ്ങിപ്പോയി. ആകാശത്തേക്ക് പലപ്പോഴായി വെടിവെച്ചുകൊണ്ട് ഇവര്‍ ആനകളെ വിരട്ടുകയും പരിചാരകന്മാരെ ഒപ്പം കൂട്ടുകയും ചെയ്തു. ആനകള്‍ കാരക്കൂറിടത്തിന്റെ ഒരുമൈല്‍ മുന്‍പായിട്ടായിരുന്നു പരിചാരകരെ ആക്രമിച്ചത്. ചുരത്തിന്റെ ഭാഗത്തേക്കായി ആനക്കൂട്ടം പിന്‍വലിഞ്ഞതായി കോല്‍ക്കാര്‍ ഞങ്ങളെ അറിയിച്ചു.
24-ാം തീയതി വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കാരക്കൂറിടത്തു നിന്നും ഗൂഢല്ലൂരിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. അഞ്ചുഫര്‍ലോങ് നീളത്തില്‍ വെള്ളക്കെട്ടുള്ള ചതുപ്പുനിലങ്ങളെ ആദ്യം പിന്നിട്ടു. പിന്നീട് നാം ചെന്നെത്തുന്നത് 'മോടം' എന്ന നെല്‍കൃഷി ചെയ്തിട്ടുള്ള വയലുകളിലേക്കാണ്. ഇതിന്റെ അടുത്തായി ചെറുമരുടെ കുടിലുകള്‍ കാണാം. കാരക്കൂറിടം കഴിഞ്ഞ് ഒരു മൈല്‍ ആറുഫര്‍ലോങ് കഴിയുമ്പോഴേക്കും കാരക്കൂര്‍ പുഴയെ നാം മൂന്നുപ്രാവശ്യം മറികടക്കും. വളരെയേറെ പാറകളുള്ളതും ശക്തമായ ഒഴുക്കുള്ളതും 20 വാര വീതിയുള്ളതുമായ ഒരരുവിയേയും ഞങ്ങള്‍ ഇവിടെവെച്ച് മറികടന്നു. അപ്പോഴേക്കും സമയം രാവിലെ പത്തരമണിയായിരുന്നു. ഘോരമായ ഒരു വനത്തിലേക്കാണ് നാം ഇപ്പോള്‍ കടക്കുന്നത്.
വളരെ വിലപിടിപ്പുള്ള തേക്ക് മുതലായ മരങ്ങളുടെ ഒരു കലവറതെന്നയാണ് ഈ ഭാഗം. വളരെവലിയ ഒരു യുദ്ധക്കപ്പലിന്റെ പ്രധാന പായ്മരത്തിന് പറ്റിയ തക്കം വലിപ്പമുള്ള ഒന്നാംതരം പൂണ്‍ മരങ്ങളെയും ഇവിടെ കാണുവാന്‍ ഇടയായി. അനവധി അരുവികള്‍ കൈവഴികളായി കാരക്കൂര്‍ പുഴയിലേക്ക് ഈ ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്നു. കാരക്കൂര്‍ ചുരം അഗാധമായതും കുത്തനെയുള്ളതുമാണ്. ചക്രവണ്ടി റോഡുകള്‍ ഒരു കാലത്തും നമുക്കീ ചുരത്തില്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചുരം കയറ്റം തുടങ്ങിയ വഴിയിലൊക്കെത്തന്നെ വന്‍മരങ്ങള്‍ കടപുഴകി വീണുകിടക്കുകയാണ്. നടപ്പാതയെ കാട് ആക്രമിച്ച് കീഴ്‌പെടുത്തിയിരിക്കുന്നു എന്നതാണ് ശരി. ഞങ്ങള്‍ ബുദ്ധിമുട്ടോടെ കയറ്റം തുടര്‍ന്നു. പല്ലക്കുകളും ടെന്റുകളും ഞങ്ങള്‍ ഈ വഴിയില്‍ ഉപേക്ഷിച്ചു.
നടപ്പാതയ്ക്ക് സമാന്തരമായിത്തന്നെയാണ് കാരക്കൂര്‍ പുഴ താഴേക്ക് പതിക്കുന്നത്. അത്ഭുതമെന്ന് പറയട്ടെ അടുത്തായിട്ടുകൂടി വന്യമായ കാടുകള്‍ നിമിത്തം ഞങ്ങള്‍ക്കീ അരുവികളുടെ കളകള ശബ്ദമല്ലാതെ അവയെ നേരിട്ട് കാണുവാന്‍ പറ്റിയില്ല. ചുരത്തിന്റെ മൂന്നില്‍ഒരുഭാഗം പിന്നിട്ടപ്പോള്‍ വാഴുന്നവരുടെ അമ്പലത്തിലേക്ക് സുഖമില്ലാത്ത പൂജാരിക്ക് പകരക്കാരനായി ദേവാലക്കോട്ടയില്‍ നിന്ന് മറ്റൊരു പൂജാരി ഞങ്ങള്‍ക്കെതിരെ വന്നു.
ചുരത്തിന്റെ മൂന്നില്‍രണ്ടുഭാഗം പിന്നിട്ടപ്പോള്‍ കൈയില്‍ കൊടുവാളുമായി ഒരു സംഘം ദേവാലയകോട്ടയില്‍ നിന്നുതന്നെ ചുരമിറങ്ങി വരുന്നത് കണ്ടു. ഞങ്ങള്‍ക്കുവേണ്ടി ചുരത്തിലെ വഴി വെട്ടിത്തെളിയിക്കുവാന്‍ വേണ്ടി വാഴുന്നവര്‍ പറഞ്ഞയച്ചതായിരുന്നു ആ സംഘത്തെ. വൈകുന്നേരം മൂന്നേകാല്‍ മണിയോടുകൂടി നാടുകാണിയിലെത്തി കാരക്കൂര്‍ ചുരത്തിന്റെ മുകള്‍ ഭാഗത്തുള്ള സമതല പ്രദേശത്തെയാണ് നാടുകാണി എന്നു വിളിക്കുന്നത്. നിലമ്പൂരുനിന്ന് നാടുകാണിയിലേക്ക് 22 മൈലും കാരക്കൂറിടത്ത് നിന്ന് 7 മൈലും കോഴിക്കോട്ടുനിന്ന് മഞ്ചേരി വഴിയാണെങ്കില്‍ 72 മൈലുമാണ് ദൂരം. നാടുകാണിയില്‍നിന്ന് ഇനി പോകേണ്ടത് ഏഴു മൈല്‍ ദൂരെയുള്ള ഗൂഡല്ലൂരിലേക്കാണ്. സമയം അതിക്രമിച്ചതിനാലും ആള്‍ സഞ്ചാരമില്ലാത്ത വഴിയായതിനാലും നാം തല്‍ക്കാലം മാട്ടുകൈയില്‍ എന്ന സ്ഥലത്തെ ബദായൂര്‍ ഗ്രാമത്തിലേക്കാണ് പോകുന്നത്. മൂന്നുമൈല്‍ ദൂരമാണിവിടേക്ക്.
വൈകുന്നേരം അഞ്ചുമണിയോടുകൂടി ഞങ്ങള്‍ ഈ ഗ്രാമത്തിലെത്തി. രാത്രിയില്‍ ഞങ്ങള്‍ താമസിച്ചത് ഒരു ബദയന്റെ വീട്ടിലാണ്. ഇത് നമ്പോലക്കോട്ട അംശത്തില്‍ സ്ഥിതിചെയ്യുന്നു. മാട്ടുകൈയ്യിലേക്ക് ഒരൊറ്റയടിപ്പാത മാത്രമാണ് നാടുകാണിയില്‍ നിന്നുള്ളത്. ഈ സമതലമായ പ്രദേശത്തിനുചുറ്റും മൊട്ടക്കുന്നുകളും നെല്‍വയലുകളും കാണുന്നു. പക്ഷേ, നാടുകാണിയില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് 1825-ല്‍ സൈന്യത്തിന്റെ പയിനീര്‍ വിഭാഗം ഉണ്ടാക്കിയ ഒരു നല്ല റോഡ് കാണാം. ഈ റോഡ് മാനന്തവാടിയില്‍ നിന്നും ഗൂഡല്ലൂര്‍ക്ക് ഉണ്ടാക്കിയ പ്രധാന റോഡില്‍ ചെന്നുചേരും ഇത് പുലിയന്‍പാറ എന്ന സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറായിട്ടാണ്.
25-ാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ഞങ്ങള്‍ സമതലം കടക്കുകയും മെയിന്‍ റോഡില്‍ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ മാനന്തവാടിയില്‍ നിന്നും ഗൂഡല്ലൂരിലേക്കുള്ള പ്രധാന റോഡില്‍ എത്തിച്ചേര്‍ന്നു. അനായാസമായി കയറിയിറങ്ങാവുന്ന സ്ഥലങ്ങളാണിവിടം. പിന്നീട് റോഡ് വിശാലമായ നെല്പാടങ്ങളിലൂടെ കടന്നുപോകുന്നു. ചെറിയ അരുവികളും അതില്‍ വിലങ്ങനെ തരക്കേടില്ലാത്ത പാലങ്ങളുമുണ്ട്. ഇവ താത്കാലിക പാലങ്ങളാണ്.
(തുടരും)
'ഊട്ടിയാത്രയ്ക്ക് ഒരാഴ്ച'