
ലാവലിന്‍ കേസ് പി.ബി. ചര്‍ച്ച ചെയ്യും - വി.എസ്.
Posted on: 09 Jun 2009
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ എസ്.എന്‍.സി. ലാവലിന്‍ കേസ് സംബന്ധിച്ച് അടുത്ത പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേസ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റം ഉണ്ടോയെന്ന ചോദ്യത്തിന് പി.ബി. ചര്‍ച്ച ചെയ്യുമെന്നു പറഞ്ഞാല്‍ പിന്നെ അങ്ങനെയൊരു ചോദ്യത്തിനു കാര്യമുണ്ടോയെന്ന മറുചോദ്യമായിരുന്നു മറുപടി.
