
കോടിയേരിയുടെ പ്രസ്താവന ശരിയല്ല
Posted on: 09 Jun 2009
തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംസ്ഥാന ഭരണത്തിന്റെ തലവനായ ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ തന്നെ നീങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. പിണറായി വിജയനോ സി.പി.എമ്മിനോ കോടതിയെ സമീപിക്കാം. എന്നാല്‍, സര്‍ക്കാര്‍ തന്നെ ഇതിന് തയ്യാറാകുന്നത് തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നിലപാട് പരിധി കടന്നിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടുന്നതിനു പകരം തെരുവിലേക്ക് ഇറങ്ങുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
