കാമ്പസുകളില്‍ ഇന്ന് എസ്.എഫ്.ഐ. പ്രതിഷേധം

Posted on: 08 Jun 2009


തിരുവനന്തപുരം: പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ കാമ്പസുകളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു.

രാഷ്ട്രീയ പകപോക്കലിനും വ്യക്തിഹത്യയ്ക്കുമായി സി.ബി.ഐ.യെ ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ് ഒടുവില്‍ ഗവര്‍ണറെ തങ്ങളുടെ രാഷ്ട്രീയചട്ടുകമാക്കിയിരിക്കുകയാണെന്ന് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് പി. ബിജുവും സെക്രട്ടറി എ.എന്‍. ഷംസീറും അഭിപ്രായപ്പെട്ടു.




MathrubhumiMatrimonial