നിയമപരമായി നേരിടണം -വെള്ളാപ്പള്ളി
Posted on: 08 Jun 2009
ആലപ്പുഴ: ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ നടപടി അംഗീകരിച്ച് നിയമപരമായി നേരിടാന്‍ പിണറായി വിജയന് ബാധ്യതയുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ലാവലിന്‍ ഇടപാടില്‍ പിണറായി വ്യക്തിപരമായി സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി കരുതുന്നില്ല. ഒരു 'കാജാ ബീഡിയുടെ പ്രയോജനം' പോലും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പിണറായി മാറണമെന്ന അഭിപ്രായം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. അദ്ദേഹം ജനപ്രതിനിധി അല്ലാത്തതിനാല്‍ ഈ ആവശ്യത്തോട് യോജിപ്പില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിഘടകമാണ്. അവര്‍ എന്തുവേണമെന്ന് തീരുമാനിക്കട്ടെ. കേസില്‍ ശിക്ഷിക്കാത്തിടത്തോളം കാലം പിണറായിക്ക് നിരപരാധിയുടെ പരിവേഷമാണ്. ശിക്ഷ എന്നുണ്ടാവുമോ, അന്നേ അപരാധിയാവൂ. ഏതായാലും നിയമത്തെ അംഗീകരിച്ചേ പറ്റൂ -വെള്ളാപ്പള്ളി തുടര്‍ന്നു.