
പ്രോസിക്യൂഷന് അനുമതി നല്‍കിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചന -മന്ത്രി സുധാകരന്‍
Posted on: 08 Jun 2009
ആലപ്പുഴ: ലാവലിന്‍ അഴിമതിക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. പിണറായിയെ വെറുതെ ക്രൂശിക്കുകയാണ്. അത് അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചിട്ടേയുള്ളു. ജനങ്ങളും പാര്‍ട്ടിയും എന്നും പിണറായിക്കൊപ്പമുണ്ടാകും. പോളിറ്റ്ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും പറഞ്ഞതുപോലെ പ്രോസിക്യൂഷനെ നിയമപരമായി തന്നെ നേരിടും. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതില്‍ വിദേശശക്തികളുടെ പങ്കുമുണ്ട്. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
