വടക്കന്‍ മേഖലയിലെ സൈന്യത്തിന്റെ ആക്രമണം

Posted on: 23 Apr 2009


വടക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ പോരാട്ടം വര്‍ദ്ധിക്കുകയും 2007 ഡിസംബര്‍ 22-ഓടെ ഉയിലന്‍കുളമ, തമ്പണൈ, പറപ്പകണ്ടാല്‍ എന്നീ പ്രദേശങ്ങള്‍ സൈന്യം നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2007 നവംബര്‍ 26ന് ജയന്തിനഗറില്‍ നടത്തിയ ആക്രമണത്തില്‍ വേലുപ്പിള്ള പ്രഭാകരന് ഗുരുതരമായ പരിക്കേറ്റതായി വ്യോമസേന അവകാശവാദമുന്നയിച്ചിരുന്നു. നേരത്തെ നവംബര്‍ രണ്ടിന് പുലികളുടെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ എസ്.പി.തമിഴ്‌ശെല്‍വന്‍ കൊല്ലപ്പെട്ടിരുന്നു. 2008 ജനവരി അഞ്ചിന് എല്‍.ടി.ടി.ഇ മിലിട്ടറി ഇന്റലിജന്‍സ് തലവന്‍ കേണല്‍ ചാള്‍സ് കൊല്ലപ്പെട്ടു.



MathrubhumiMatrimonial