മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാന്‍ 140 രാജ്യങ്ങള്‍ ധാരണയില്‍

Posted on: 19 Jan 2013


മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാന്‍ 140 രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. യു.എന്‍ പരിസ്ഥിതി ഏജന്‍സിയുടെ (യു.എന്‍.ഇ.പി) നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

ഉപഭോഗം പരിമിതപ്പെടുത്തി അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന മെര്‍ക്കുറി (രസം)യുടെ അംശംകുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറിയുടെ വ്യാപനം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.

മെര്‍ക്കുറിയുടെ വിതരണം, ഉത്പന്നങ്ങളിലെ ഉപയോഗം എന്നിവ നിയന്ത്രിക്കുക, ചെറുകിട സ്വര്‍ണ ഖനനം, ലോഹനിര്‍മാണം എന്നിവയിലൂടെ ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക, ഊര്‍ജനിലയങ്ങളില്‍നിന്നുള്ള മെര്‍ക്കുറി വ്യാപനം പരിമിതപ്പെടുത്തുക എന്നിവ സംബന്ധിച്ചാണ് യോഗം ധാരണയിലെത്തിയത്.

ഘനലോഹമാണ് മെര്‍ക്കുറി. അത് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.രക്തത്തില്‍ പ്രവേശിച്ച് നാഡിവ്യവസ്ഥയെ തകരാറിലാക്കുന്ന ലോഹമാണ് മെര്‍ക്കുറി.

വലിയൊരു പരിസ്ഥിതി, ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള യു.എന്‍.ശ്രമാണ് മെല്‍ക്കുറി മലിനീകരണം നിയന്ത്രിക്കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്.





MathrubhumiMatrimonial