
ചിത്താരിപ്പുഴയുടെ രക്ഷയ്ക്ക് 'ചങ്ങമ്പുഴ'യുടെ പ്രവര്‍ത്തകര്‍
Posted on: 15 Jan 2013

പെരിയ: അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളി മലിനമാക്കുന്ന ചിത്താരിപ്പുഴയെ വീണ്ടെടുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് തെളിനീരായി ഒഴുകിയ പുഴയിലെ വെള്ളം ഇപ്പോള്‍ തീര്‍ത്തും മലിനമായിരിക്കുകയാണ്. സമീപങ്ങളിലെ അറവുകേന്ദ്രങ്ങളില്‍നിന്നാണ് അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ കൂട്ടത്തോടെ പുഴയിലേക്ക് തള്ളുന്നത്.
വാണിയംപാറ ചങ്ങമ്പുഴ കലാകായിക വേദിയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്നത്. വാണിയംപാറപാലംമുതല്‍ ചാമുണ്ഡിക്കുന്ന്പാലം വരെയുള്ള ഭാഗമാണ് ചങ്ങമ്പുഴ ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
കല്ല്യാണവീടുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍കൂടി തള്ളാന്‍ തുടങ്ങിയതോടെ പുഴയില്‍ ഇറങ്ങി കുളിക്കാന്‍പോലും ആവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പുഴ മലിനമാക്കുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചങ്ങമ്പുഴയുടെ പ്രവര്‍ത്തകരായ പി.ഹരീഷ്, ടി.വിജയന്‍, രാമകൃഷ്ണന്‍, പി.കരുണാകരന്‍, പി.സുധീരന്‍, സുര്‍ജിത്ത്, രാജന്‍, പി.രാജേന്ദ്രന്‍, ജയനാരായണന്‍, ടി.നാരായണന്‍, രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
