റഹ്മാനും പൂക്കുട്ടിയും ഇന്ത്യയുടെ യശസ്സുയര്‍ത്തി

Posted on: 24 Feb 2009


ബാംഗ്ലൂര്‍: ഭാരതത്തിന്റെ യശസ്സ് ഓസ്‌കര്‍ അവാര്‍ഡിലൂടെ ലോകമാകമാനം ഉയര്‍ത്തിയിരിക്കുകയാണ് എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയുമെന്ന് യശ്വന്തപുരം കേരള സമാജം അനുമോദനയോഗത്തില്‍ വ്യക്തമാക്കി. മലയാളിയുടെ മഹാത്മ്യം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിയ റസൂല്‍ പൂക്കുട്ടിയെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് എന്‍. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.വി. നായര്‍, സി.കെ. മുരളി, കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
റഹ്മാനെയും റസൂല്‍ പൂക്കുട്ടിയെയും മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ അനുമോദിച്ചു. ഇന്ത്യയ്ക്ക് ലഭിച്ച ഈ അംഗീകാരം എല്ലാവര്‍ക്കും ഒന്നടക്കം അഭിമാനിക്കാവുന്നതാണെന്ന് പ്രസിഡന്റ് എന്‍.എ. മുഹമ്മദും ജനറല്‍ സെക്രട്ടറി എ.ബി. കാദര്‍ ഹാജിയും പറഞ്ഞു.
ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹമാനെയും റസൂല്‍ പൂക്കുട്ടിയെയും കേരളസമാജം അനുമോദിച്ചു. പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, സുധാകരന്‍ രാമന്തളി, റജികുമാര്‍, സി.കെ. മനോഹരന്‍, ജോര്‍ജ് തോമസ്, ഒ.വി. ചിന്നന്‍, ജിന്നറ്റ് മാത്യു എന്നിവര്‍ സംസാരിച്ചു.





MathrubhumiMatrimonial