ഭവനവായ്‌പ കുടിശ്ശിക എഴുതിത്തള്ളും
Posted on: 21 Feb 2009
തിരുവനന്തപുരം: 1996നുമുമ്പ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടി വികസന അതോറിട്ടികള്‍ നല്‍കിയ ഭവനവായ്പാ കുടിശ്ശിക എഴുതിത്തള്ളും. 41500 പേര്‍ക്ക് ഇതിലൂടെ പണയാധാരങ്ങള്‍ തിരിച്ചുകിട്ടും. 96 കാലത്ത് ഹൗസിങ് ബോര്‍ഡുവഴി നടപ്പാക്കിയ 12 പദ്ധതികളില്‍നിന്നുള്ള 117 കോടിരൂപയും എഴുതിത്തള്ളും.
ഇ.എം.എസ്. പാര്‍പ്പിടപദ്ധതിക്ക് 2000 കോടിയാണ് അടങ്കല്‍. ലക്ഷംവീട് പുനരുദ്ധാരണം എം.എന്‍.സ്മാരക പദ്ധതിയിലൂടെ നടപ്പാക്കും. ഇ.എം.എസ് പദ്ധതിക്ക് 100 കോടിയും എം.എന്‍.പദ്ധതിക്ക് 15 കോടിയും വകയിരുത്തി. ഹൗസിങ് ബോര്‍ഡ് പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. മറൈന്‍ ഡ്രൈവിലെ 17.9 ഏക്കര്‍, ആക്കുളത്തെ 14.7 ഏക്കര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കലൂര്‍, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലെ 16 ഏക്കര്‍ സ്ഥലങ്ങളും 15 പ്ലോട്ടുകളിലുള്ള 12 ഏക്കറും ഉപയോഗപ്പെടുത്തി പാര്‍പ്പിട വാണിജ്യ സമുച്ചയം പണിയും. 2060 കോടി രൂപയുടേതാണ് നിക്ഷേപം.