ചൂലിനും ബ്രഷിനും വില കുറയും

Posted on: 21 Feb 2009


തിരുവനന്തപുരം: തറ, ടോയിലറ്റ് എന്നിവ ശുചീകരിക്കുന്നതിനുപയോഗിക്കുന്ന ചൂല്‍, ബ്രഷ് എന്നിവയ്ക്ക് വില കുറയും.
കൈകൊണ്ട് നിര്‍മ്മിക്കുന്ന സോപ്പിനും എല്‍.ഇ.ഡി. ലാമ്പിനും നികുതിയിളവുണ്ട്. അലൂമിനിയം കോമ്പസിറ്റ് പാനല്‍, പ്ലാസ്റ്റിക് പൊതിഞ്ഞ കിച്ചന്‍സ്റ്റാന്‍ഡ്, സിമന്റ് പേവിങ് ബ്ലോക്ക്, പനം ശര്‍ക്കരയും അതിന്റെ ഉല്പന്നങ്ങളും, കൈതയോല ഉല്പന്നങ്ങള്‍, ബൈന്‍ഡിങ്, ഗാതറിങ് മെഷീനുകള്‍, സാഡില്‍ സ്റ്റിച്ചര്‍, പേപ്പര്‍കട്ടിങ്, പേപ്പര്‍ ഫോള്‍ഡിങ് എന്നിവയ്ക്കും വില കുറയും.




MathrubhumiMatrimonial